ന്യൂഡല്‍ഹി : ആര്‍എസ്എസിനെയും ബിജെപിയെയും എതിര്‍ക്കുന്ന പാര്‍ട്ടിയാണ് സിപിഎം എന്ന് പി സി ചാക്കോ. സംസ്ഥാനത്ത് കോണ്‍ഗ്രസിനേക്കാള്‍ ശക്തമായി ബിജെപിയെ എതിര്‍ക്കുന്നത് സിപിഎം ആണ്. ബാലശങ്കറില്‍ നിന്ന് ഇത്തരമൊരു പ്രസ്താവന പ്രതീക്ഷിച്ചില്ല. ബാലശങ്കര്‍ പറഞ്ഞതിലെ ശരി തെറ്റുകള്‍ അറിയില്ലെന്നും പി സി ചാക്കോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തന്റെ രാജി പലര്‍ക്കും കോണ്‍ഗ്രസ് വിടാന്‍ പ്രേരണയാകും. തകരുന്ന പളുങ്ക് പാത്രം പോലെയാണ് കോണ്‍ഗ്രസ്. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മറ്റന്നാള്‍ മുതല്‍ ഇടതു മുന്നണിക്ക് വേണ്ടി പ്രചാരണം തുടങ്ങും. പാലക്കാട് കോങ്ങാട് മുഖ്യമന്ത്രി പിണറായി വിജയനുമായി വേദി പങ്കിടും. തന്റെ രാജിയെ സാധൂകരിയ്ക്കുന്ന സംഭവങ്ങളാണ് പിന്നീട് കോണ്‍ഗ്രസിലുണ്ടായതെന്നും പി സി ചാക്കോ പറഞ്ഞു.
കേരളത്തില്‍ ശബരിമല ചര്‍ച്ചയാക്കുന്നത് ആശയ ദാരിദ്ര്യം മൂലമാണ്. ധര്‍മ്മടത്ത് മത്സരിപ്പിക്കാന്‍ നിശ്ചയിച്ചിരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് അവിടെ മത്സരിക്കാന്‍ താല്‍പര്യമില്ല. കെ സുധാകരന് കോണ്‍ഗ്രസില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമില്ലെന്ന് തന്നോട് പറഞ്ഞു. സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന അരഡസന്‍ നേതാക്കള്‍ വരും ദിവസങ്ങളില്‍ എന്‍സിപിയില്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments