KeralaLatest NewsNews

ജാതിഗേറ്റ് തകര്‍ത്തതിന് അറസ്റ്റിലായവരെ മോചിപ്പിക്കണം അല്ലെങ്കില്‍ ഉടന്‍ കേരളത്തിലെത്തും; ചന്ദ്രശേഖര്‍ ആസാദ്

മലയാളത്തിലായിരുന്നു ആദാസിന്റെ പോസ്റ്റ്.

തൊടുപുഴ: തൊടുപുഴ മുട്ടം പാമ്പാനി ദലിത് കോളനിയിലേക്കുള്ള വഴി തടഞ്ഞു മലങ്കര എസ്റ്റേറ്റിൽ നിർമ്മിച്ച ജാതിഗേറ്റ് തകര്‍ത്ത കേസിൽ അറസ്റ്റിലായ ഭീം ആര്‍മി പ്രവര്‍ത്തകരെ മോചിപ്പിക്കണമെന്ന ആവശ്യവുമായി ഭീം ആര്‍മി ദേശീയ നേതാവ് ചന്ദ്രശേഖര്‍ ആസാദ്. അറസ്റ്റ് ചെയ്തവരെ മോചിപ്പിച്ചില്ലെങ്കില്‍ നീതി ഉറപ്പാക്കാന്‍ ഞങ്ങള്‍ ഉടന്‍ കേരളത്തിലെത്തുമെന്ന് ചന്ദ്രശേഖര്‍ ആസാദ് മുഖ്യമന്ത്രി പിണറായി വിജയനെ ടാഗ് ചെയ്തുകൊണ്ട് ട്വീറ്റ് ചെയ്തു. മലയാളത്തിലായിരുന്നു ആദാസിന്റെ പോസ്റ്റ്.

26 വര്‍ഷം മുമ്പ് ദലിത് കോളനിയിലേക്കുള്ള വഴി തടഞ്ഞ് മലങ്കര എസ്റ്റേറ്റ് മാനേജ്മെന്‍റ് നിർമ്മിച്ച ഗേറ്റ് കഴിഞ്ഞ ദിവസം ഭീം ആര്‍മി പ്രവര്‍ത്തകര്‍ തകര്‍ത്തിരുന്നു. ഈ ഗേറ്റ് മാറ്റണമെന്ന് കലക്ടര്‍ ഉള്‍പ്പെടെ ഉത്തരവിട്ടിട്ടും നടപടിയുണ്ടായിരുന്നില്ല. ‍ഭീം ആര്‍മി സംസ്ഥാന പ്രസിഡന്‍റ് റോബിന്‍ ആലപ്പുഴ, ജനറല്‍ സെക്രട്ടറി പ്രൈസ് കണ്ണൂര്‍, വൈസ് പ്രസിഡന്‍റ് മന്‍സൂര്‍ കൊച്ചുകടവ്, സി.പി.എം തോണിക്കുഴി ബ്രാഞ്ച് സെക്രട്ടറി രാജു തങ്കപ്പന്‍ എന്നിവരാണ് പൊലീസ് പിടിയിൽ ആയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button