Latest NewsIndiaNews

അംബാനിയ്ക്ക് വധഭീഷണി; സച്ചിൻ വാസെയുടെ ആഢംബര കാർ കണ്ടെത്തി; നിർണായക തെളിവുകൾ ലഭിച്ചതായി എൻഐഎ

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തു കണ്ടെത്തിയ സംഭവത്തിൽ എൻഐയക്ക് നിർണായക തെളിവുകൾ ലഭിച്ചതായി സൂചന

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തു കണ്ടെത്തിയ സംഭവത്തിൽ എൻഐയക്ക് നിർണായക തെളിവുകൾ ലഭിച്ചതായി സൂചന. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുംബൈ പോലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെ ഉപയോഗിച്ചിരുന്നതായി കരുതുന്ന ആഡംബര ബെൻസ് കാർ എൻഐഎ കണ്ടെത്തി. അഞ്ചു ലക്ഷം രൂപയും നോട്ടെണ്ണൽ യന്ത്രവും എസ്‌യുവിയുടെ നമ്പർ പ്ലേറ്റും വസ്ത്രങ്ങളും ഉൾപ്പെടെയുള്ള തെളിവുകൾ കാറിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.

കാർ സച്ചിൻ വാസെ ഉപയോഗിച്ചിരുന്നതായി എൻഐഎ വൃത്തങ്ങൾ അറിയിച്ചു. കാറിൽ നിന്നും കണ്ടെടുത്ത വസ്ത്രങ്ങളിൽ ഒരു ഷർട്ടും ഒരു മണ്ണെണ്ണ കുപ്പിയും ഉണ്ടായിരുന്നു. സച്ചിൻ വാസെ ധരിച്ച ഷർട്ടാണിതെന്നാണ് എൻഐഎ സംഘത്തിന്റെ നിഗമനം.

Read Also: പിതാവിനൊപ്പം നദിക്കരയില്‍ പോയ 8 വയസുകാരനെ കൂറ്റന്‍ മുതല ജീവനോടെ വിഴുങ്ങി ; പിന്നീട് സംഭവിച്ചത്

കഴിഞ്ഞ ഫെബ്രുവരി 25 നാണ് മുകേഷ് അംബാനിയുടെ വീടിന് സമീപത്ത് നിന്നും സ്ഫോടക വസ്തുക്കൾ നിറച്ച കാർ കണ്ടെത്തിയത്. വീടിന് സമീപത്തായി ഉപേക്ഷിച്ച നിലയിലായിരുന്നു കാർ. പിന്നാലെ ജെയ്ഷെ ഉൽ ഹിന്ദ് ഭീകരസംഘടന സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുംബൈയിലെ ഓട്ടോ പാർട്‌സ് ഡീലറായ മൻസുഖ് ഹിരണിന്റേതാണ് വാഹനമെന്ന് പോലീസ് മനസിലാക്കി. എന്നാൽ മാർച്ച് 5 ന് മൻസുഖിനെ മുംബൈയിലെ കടലിടുക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയതോടെ സംഭവത്തിൽ വീണ്ടും ദുരൂഹത വർധിച്ചു. സ്ഫോടക വസ്തുക്കൾ കണ്ടെടുത്ത വാഹനം വാസെയ്ക്ക് കൈമാറിയതായി ഹിരണിന്റെ ഭാര്യ മൊഴി നൽകിയതോടെയാണ് ഇയാളെ എൻഐഎ അറസ്റ്റ് ചെയ്തത്.

Read Also: കന്നുകാലി കടത്ത്; തൃണമൂൽ കോൺഗ്രസ് നേതാവിന്റെ സഹോദരനെ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു

ടെലഗ്രാമിലൂടെയായിരുന്നു സംഘടന ഭീഷണി സന്ദേശം അയച്ചത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഭീഷണി സന്ദേശം ലഭിച്ചത് തീഹാർ ജയിലിൽ നിന്നാണെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തെഹ്സീൻ അക്തറിന്റെ പങ്ക് വെളിപ്പെടുന്നത്. ജെയ്ഷെ ഉൽ ഹന്ദ് ഭീകര സംഘടനയുടെ പേരിലുള്ള അക്കൗണ്ട് തുടങ്ങിയ ഫോണും സിം കാർഡും ഇയാളിൽ നിന്നും പോലീസ് കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button