Latest NewsSaudi ArabiaNewsGulf

ശ്വാസതടസത്തെ തുടർന്ന് പ്രവാസി മലയാളി മരിച്ചു

റിയാദ്: റിയാദ് അൽ ഖറാവി കമ്പനിയിൽ ഒലയ ബ്രാഞ്ച് കാഷ്യറായി ജോലി ചെയ്തിരുന്ന മലപ്പുറം പൊന്നാനി തെക്കേപ്പുറം സ്വദേശി മൂസാമാക്കാനകത്ത് ഹമീദ് (52) നിര്യാതനായി. തിങ്കളാഴ്ച വൈകുന്നേരം ശ്വാസ തടസമനുഭവപ്പെടുകയും മരിക്കുകയുമായിരുന്നു ഉണ്ടായത്. മൂന്ന് വർഷത്തിന് ശേഷം ഈ വെള്ളിയാഴ്ച എയർ ഇന്ത്യ എക്സ്പ്രസ്സിൽ നാട്ടിലേക്ക് പോകാൻ ടിക്കറ്റ് എടുത്ത് കാത്തിരിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്.

28 വർഷമായി റിയാദിൽ പ്രവാസിയാണ് ഇദ്ദേഹം. പിതാവ്: പരേതനായ കുഞ്ഞൻ ബാവ, മാതാവ്: ബീവി, ഭാര്യ: ഖൈറുനിസ്സ, മക്കൾ: നഈം (19), നയീത (16), നസീഹ (11), സഹോദരൻ: മജീദ് (റിയാദ്). മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുളള നടപടി ക്രമങ്ങൾ റിയാദ് കെ.എം.സി.സി വെൽഫയർ വിങ്, പൊന്നാനി പ്രവാസി കൂട്ടായ്മ പ്രവർത്തകരുടെ മേൽനോട്ടത്തിൽ നടന്നുവരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button