KeralaLatest NewsNewsIndia

ബിജെപിയുടെ നീക്കത്തിൽ ദുരൂഹത, വോട്ട് മറിക്കും; ആരോപണവുമായി മുകേഷ്

യു ഡി എഫിൻ്റെ ആരോപണങ്ങൾ തള്ളി മുകേഷ്

കൊല്ലം മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി എം മുകേഷ് വോട്ടർമാരെ നേരിൽ കണ്ട് പ്രചരണം കൊഴുപ്പിക്കുകയാണ്. കൊല്ലത്ത് ബിജെപി ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്തതിൽ ദുരൂഹതയെന്ന് ആരോപിച്ച് മുകേഷ്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് മുകേഷ് ഇക്കാര്യം സൂചിപ്പിച്ചത്.

‘കൊല്ലത്ത് ബിജെപി ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്തത് ദുരൂഹം. വോട്ട് മറിക്കുമെന്ന് സംശയമുണ്ട്‘- മുകേഷ് പറഞ്ഞു. യു ഡി എഫ് ഉന്നയിച്ച ആരോപണങ്ങൾക്കും മുകേഷ് മറുപടി നൽകുന്നുണ്ട്. എം എൽ എയ്ക്കെതിരായ ജനവികാരമൊന്നും മണ്ഡലത്തിൽ ഇല്ല. യു ഡി എഫിൻ്റേത് വെറും ആരോപണങ്ങൾ മാത്രമാണ്. ജനങ്ങൾ ഇപ്പോഴും കൂടെയുണ്ട്, യു ഡി എഫ് ഉന്നയിക്കുന്ന ആരോപണങ്ങൾക്കെല്ലാം ജനങ്ങൾ കഴിഞ്ഞ തവണ മറുപടി നൽകിയതാണ്. ആരോപണങ്ങളെ ജനങ്ങൾ മുഖവിലയ്ക്കെടുത്തിട്ടില്ല എന്നും മുകേഷ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button