Latest NewsKeralaNews

ഇടതും വലതും ഭരണം വന്നു പോയി ; വികസനങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് കൃഷ്ണകുമാര്‍

കേരളത്തിലേയ്ക്ക് പദ്ധതികള്‍ നേരിട്ടു കൊണ്ടു വരാന്‍ ശ്രമിക്കും

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാന്‍ കാരണക്കാരനായ ദെവത്തിനും കുടുംബത്തിനും ബിജെപി നേതാക്കള്‍ക്കും നന്ദി പറഞ്ഞ് നടനും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥിയുമായ കൃഷ്ണകുമാര്‍. തിരുവനന്തപുരത്ത് ഇടതും വലതും ഭരണം വന്നു പോയെങ്കിലും വികസനങ്ങള്‍ ഉണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

” ഇതിന് കാരണക്കാരായ ദൈവത്തിനും കുടുംബത്തിനും ബിജെപി നേതാക്കള്‍ക്കും നന്ദി. പൊതുരംഗത്ത് മുപ്പത് വര്‍ഷമായി ഉണ്ടെങ്കിലും രാഷ്ട്രീയത്തില്‍ മെമ്പര്‍ഷിപ്പ് എടുക്കുന്നതു തന്നെ ഈ അടുത്താണ്. തിരുവനന്തപുരത്ത് ഇടതും വലതും ഭരണം വന്നു പോയിട്ടുണ്ട്. മെച്ചപ്പെട്ട ജീവിതം എന്ന വിഷയമാണ് ഞാന്‍ ഇവിടെ തുറന്നു കാണിക്കാന്‍ ആഗ്രഹിക്കുന്നത്. ശംഖുമുഖം തുറമുഖത്തിന്റെ അവസ്ഥ തന്നെ ഉദാഹരണം. വികസനങ്ങള്‍ ഉണ്ടാകുന്നില്ല. കേരളത്തിലേയ്ക്ക് പദ്ധതികള്‍ നേരിട്ടു കൊണ്ടു വരാന്‍ ശ്രമിക്കും.” -കൃഷ്ണകുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button