
പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പില്‍ കോന്നി മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്നതിനായി ബജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്തില്‍ എത്തി പി. വിജയകുമാര്‍ മുമ്പാകെയാണ് നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.
ഇത്തവണ കോന്നി, മഞ്ചേശ്വരം എന്നിങ്ങനെ രണ്ട് മണ്ഡലങ്ങളിലായാണ് കെ. സുരേന്ദ്രന്‍ മത്സരിക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് 89 വോട്ടിനാണ് കെ. സുരേന്ദ്രന്‍ പരാജയപ്പെട്ടത്.
Read Also : ഓരോ മിനിട്ടിലും വലിച്ചെറിയപ്പെടുന്നത് 30 ലക്ഷത്തോളം മാസ്‌കുകൾ; ഭൂമിയെ കാത്തിരിക്കുന്നത് മറ്റൊരു വിപത്തോ?
കോന്നി തെരഞ്ഞെടുപ്പിലും ബിജെപിക്കായി വന്‍ മുന്നേറ്റമുണ്ടാക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. കോന്നിയില്‍ വിജയ പ്രതീക്ഷയുണ്ട്. വികസനം വരാന്‍ എന്‍ഡിഎ സര്‍ക്കാര്‍ ജയിക്കണമെന്ന ബോധം ജനങ്ങളില്‍ വന്നു. മഞ്ചേശ്വരവും കോന്നിയും ഇത്തവണ ബിജെപി പിടിക്കും. തികഞ്ഞ ആത്മ വിശ്വാസത്തിലാണ് ബിജെപിയെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments