NattuvarthaLatest NewsKeralaNews

‘ഇപ്പോൾ ഇവിടെ നിരവധി പേരുണ്ട്. അപ്പോൾ ഞാൻ വേഷം കെട്ടേണ്ടല്ലോ, ധർമ്മടത്ത് സ്ഥാനാർത്ഥിയാകാനില്ല’; കെ സുധാകരൻ

ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്ഥാനാർത്ഥിയാകാനില്ലെന്ന് കെ. സുധാകരൻ. എം.പി.
ധർമ്മടത്ത് മത്സരിക്കാൻ തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും, താനും ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ഒരു ചർച്ച ഇപ്പോഴില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു. സി. കെ. പത്മനാഭനാണ് ധർമ്മടത്തെ ബി.ജെ.പി സ്ഥാനാർഥി.

അതേസമയം, ഇപ്പോഴത്തെ സാഹചര്യത്തിൽ കോൺഗ്രസിന് വേണ്ടി ധർമ്മടം ചലഞ്ച് ഏറ്റെടുക്കുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്. ‘നമുക്ക് ഇപ്പോൾ ഇവിടെ നിരവധി പേരുണ്ട്. അപ്പോൾ ഞാൻ വേഷം കെട്ടേണ്ടല്ലോ. ഞാൻ ഇപ്പോൾ എം.പിയാണ്. ധർമ്മടത്ത് യോഗ്യനായ സ്ഥാനാർത്ഥിയുണ്ടാകും’ എന്നായിരുന്നു സുധാകരന്റെ പ്രതികരണം.

കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയിൽ തൃപ്‌തനല്ലെന്നും സുധാകരൻ ആവർത്തിച്ചു. പട്ടികയിൽ പോരായ്‌മയുണ്ടെന്നും അക്കാര്യം തുറന്നു പറയുന്നതിൽ ഭയപ്പാടും മടിയുമില്ലെന്നും അദ്ദേഹം പറഞ്ഞു. ‘പോരായ്‌മകളുണ്ടെങ്കിലും ഈ പട്ടിക വച്ച് മുന്നോട്ടുപോകാനേ നിവൃത്തിയുളളൂ. പ്രശ്‌നങ്ങളും പരാതികളും നേതാക്കളുമായി ചര്‍ച്ച ചെയ്‌ത് പരിഹാരം കാണുകയാണ് പാർട്ടിയുടെ ശൈലി’, സുധാകരൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button