Latest NewsNewsIndiaCrime

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിക്കായി തിരച്ചിൽ

ലക്നൗ: ശൗചാലയത്തിൽ പോകാൻ പുറത്തേക്കിറങ്ങിയ പെൺകുട്ടിയെ യുവാവ് തട്ടിക്കൊണ്ടുപോയി ബലാത്സം​ഗം ചെയ്തു. യുപിയിലെ അലി​ഗഡ് ജില്ലയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം അരങ്ങേറിയിരിക്കുന്നത്. അലി​ഗഡിൽ നിന്ന് 50 കിലോമീറ്റർ അകലെയുളേള ​ഗം​ഗിരി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ​ഗ്രാമത്തിൽ ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം ഉണ്ടായിരിക്കുന്നത്.

പെൺകുട്ടിയെ പ്രതി കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു ഉണ്ടായത്. പെൺകുട്ടി ബഹളം വച്ചതോടെ ഇയാൾ കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പെൺകുട്ടിയുടെ കരച്ചിൽ കേട്ട് ഓടിവന്ന ബന്ധുവിനെ പ്രതി കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. ചെറിയ പരിക്കുകളോടെ ഇയാൾ രക്ഷപ്പെടുകയുണ്ടായി.

സംഭവം നടന്നതിന് പിന്നാലെ പെൺകുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകുകയുണ്ടായി. ​ഗ്രാമത്തിൽ തന്നെയുള്ള ഒരു യുവാവിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ഇയാൾക്കെതിരെ പോലീസ് കേസെടുത്തു. പ്രതി ഇപ്പോൾ ഒളിവിലാണ് ഉള്ളത്. ഇയാൾക്കായുള്ള തിരച്ചിൽ ഊ‍ർജിതമാക്കിയതായി പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button