ന്യൂഡൽഹി: സ്വർണ്ണം കൊണ്ട് ഉണ്ടാക്കിയ വെറ്റിലക്കൂട്ട്. കേൾക്കുമ്പോൾ അത്ഭുതം തോന്നുമെങ്കിലും സംഭവം സത്യം തന്നെ. ഡൽഹി കൊണാട്ട് പ്ലേസിലുള്ള ഇന്ത്യയിലെ ആദ്യത്തെ പാൻ പാർലറായ യമുസ് പഞ്ചായത്തിലാണ് ഈ സ്വർണ്ണ വെറ്റിലക്കൂട്ട് ലഭിക്കുന്നത്. 750 രൂപയാണ് ഒരു വെറ്റിലക്കൂട്ടിന്റെ വില.
ചുണ്ണാമ്പ്, കരിങ്ങാലി, ഈന്തപ്പഴം, ഡെഡിക്കേറ്റഡ് കോക്കനട്ട്, പെരുംജീരകം, സ്വീറ്റ് ചട്നി, ഗുൽഖണ്ഡ് എന്നിവ വെറ്റിലയിൽ വെച്ച് അതിന് മുകളിൽ ഫെററോ റോഷർ ചോക്ലേറ്റിന്റെ പകുതിയും ഒരു ചെറിയ സ്വർണ്ണ ഷീറ്റും വെച്ച് മടക്കി എടുക്കുന്നതാണ് ഈ വെറ്റിലക്കൂട്ട്. സ്വർണ്ണഷീറ്റില്ലാതെ വേണ്ടവർക്ക് 120 രൂപയ്ക്കും പാൻ ലഭിക്കും.
സ്പെഷ്യൽ വെറ്റിലക്കൂട്ടിനെ കുറിച്ച് വിവരിക്കുന്ന ഒരു വീഡിയോയും സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വെറ്റിലയിൽ ഓരോ കൂട്ടുകളും നിറയ്ക്കുന്നത് വീഡിയോയിൽ കാണാം. വെറ്റിലയിൽ നിറയ്ക്കുന്ന കൂട്ടുകളുടെ ഗുണങ്ങളെ കുറിച്ച് വീഡിയോയിൽ വിവരിക്കുകയും ചെയ്യുന്നുണ്ട്.
Post Your Comments