സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് രണ്ടു ലക്ഷത്തി നാലായിരം രൂപയുടെയും ഭാര്യ കമലയ്‌ക്ക് 2കോടി 97 ലക്ഷത്തിന്റെയും ആസ്‌തിയുണ്ട്. കൂടാതെ ഭാര്യയ്‌ക്ക് മൂന്നുലക്ഷം വിലവരുന്ന 80 ഗ്രാം സ്വര്‍ണവും 35 ലക്ഷം വിലവരുന്ന ഭൂസ്വത്തുമുണ്ട്. ധര്‍മടം മണ്ഡലത്തിലേക്കായി നാമനിദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്‌മൂലത്തിലാണ് ആസ്‌തിവിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
പിണറായി വിജയന്റെ കൈവശം 10,000 രൂപയും ഭാര്യയുടെ കൈവശം 2,000 രൂപയുമാണുള്ളത്. എസ്.ബി.ഐ. തലശേരി ശാഖയിലും പിണറായി സഹകരണ ബാങ്കിലുമാണു മുഖ്യമന്ത്രിയുടെ നിക്ഷേപം. ഭാര്യക്ക് എസ്.ബി.ഐ. തലശേരി ബ്രാഞ്ച്, എസ്.ബി.ഐ. തിരുവനന്തപുരം, മാടായി കോ-ഓപ്പറേറ്റീവ് ബാങ്ക്, മൗവഞ്ചേരി കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് എന്നിവിടങ്ങളിലാണു നിക്ഷേപങ്ങൾ ഉള്ളത്.
Also Read:93-ാമത് ഓസ്കര്‍ നാമനിര്‍ദ്ദേശ പട്ടിക പുറത്ത് വിട്ടു
മുഖ്യന് മലയാളം കമ്മ്യൂണിക്കേഷണില്‍ പതിനായിരം രൂപയുടെയും ഭാര്യയ്‌ക്ക് ഇരുപതിനായിരം രൂപയുടെയും നിക്ഷേപമുണ്ട് . ഭാര്യയ്‌ക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ രണ്ടുലക്ഷത്തിന്റെയും പിണറായി വിജയന് ഒരുലക്ഷത്തിന്റെയും ഓഹരിയുണ്ട്. പിണറായി വിജയന് 78 സെന്റ് ഭൂമിയും വീടും പിണറായിയിലും ഭാര്യയ്‌ക്ക് ഒഞ്ചിയത്ത് 17 സെന്റ് ഭൂമിയും ഉണ്ട്. സത്യവാങ് മൂലത്തില്‍ സ്‌ഥാനാര്‍ഥികളുടെ ക്രിമിനല്‍ കേസുകളെക്കുറിച്ചുള്ള വിവരണത്തില്‍ ലാവ്‌ലിന്‍ കേസ് വരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments