വ്യത്യസ്തമായ ഒരു പ്രചാരണമാണ് തമിഴ്നാട്ടില്‍ വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്ത് അണ്ണാഡിഎംകെ സ്ഥാനാര്‍ത്ഥി നടത്തിയിരിക്കുന്നത്. ദിണ്ടിഗല്‍ അണ്ണാഡിഎംകെ സ്ഥാനാര്‍ത്ഥി എന്‍ ആര്‍ വിശ്വനാഥനാണ് വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്തത്. മുതിര്‍ന്ന നേതാവും തമിഴ്നാട് മുന്‍മന്ത്രി കൂടിയാണ് എന്‍ ആര്‍ വിശ്വനാഥന്‍. വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ വൈറൽ ആയിട്ടുണ്ട്. സംഭവത്തില്‍ ഡിഎംകെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയെന്നാണ് സൂചന.
Also Read:ബിജെപിയുടെ നീക്കത്തിൽ ദുരൂഹത, വോട്ട് മറിക്കും; ആരോപണവുമായി മുകേഷ്
പണത്തിന്റെയും പാരിതോഷികങ്ങളുടെയും കുത്തൊഴുക്കാണ് തിരഞ്ഞെടുപ്പ് സമയത്ത് രാജ്യത്തുടനീളം നടക്കുന്നത്. വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്യുന്ന വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയകൾ ഏറ്റെടുത്തിട്ടുണ്ട്. തിങ്കളാഴ്ച നടന്ന പ്രചാരണ പരിപാടിക്കിടെ റോഡരികില്‍ നിരന്ന് നില്‍ക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുന്നിലെ പാത്രത്തില്‍ ഒരാള്‍ കറന്‍സി നോട്ടുകള്‍ ഇട്ട് നല്‍കുന്നതും പ്രായമായ ഒരാള്‍ക്ക് സ്ഥാനാര്‍ത്ഥി നേരിട്ട് പണം നല്‍ക്കുന്നതും വീഡിയോയില്‍ കാണാം. സ്ഥാനാർഥിക്കെതിരെ നിയമനടപടികളുണ്ടാകുമെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്.
Post Your Comments