Latest NewsKeralaNews

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക തര്‍ക്കം പുതിയ തലത്തിലേയ്ക്ക്, തങ്ങളുടെ തീരുമാനം അറിയിച്ച് എ.ഐ.സി.സി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ചുള്ള പൊട്ടിത്തെറികള്‍ക്കും അഭിപ്രായ ഭിന്നതകള്‍ക്കും മറുപടിയുമായി എ.ഐ.സി.സി രംഗത്തെത്തി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയെച്ചൊല്ലി പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നും ഉയരുന്ന ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് എ.ഐ.സി.സി. ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും സീറ്റുനല്‍കാനാകില്ലെന്ന് കേരളത്തിന്റെ തെരഞ്ഞെടുപ്പു ചുമതലയുള്ള താരിഖ് അന്‍വര്‍ വ്യക്തമാക്കി. കെ.സി. വേണുഗോപാലിനെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also : കോണ്‍ഗ്രസിന്റെ ലക്ഷ്യം വികസനം, മോദിയുടെ മുന്നില്‍ നട്ടെല്ല് നഷ്ടപ്പെട്ട നേതാവാണ് മുഖ്യമന്ത്രിയെന്ന് മുല്ലപ്പള്ളി

സ്ഥാനാര്‍ത്ഥി പട്ടികയില്‍ അര്‍ഹരായ ആളുകള്‍ ഇടംപിടിക്കാതെ പോയെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് താരിഖ് അന്‍വറിന്റെ പ്രതികരണം. സീറ്റു നിഷേധിക്കപ്പെട്ടതില്‍ തല മുണ്ഡനം ചെയ്ത ലതിക സുഭാഷിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതില്‍ സംസ്ഥാന ഘടകങ്ങള്‍ക്കു തീരുമാനം എടുക്കാം. ലതിക സുഭാഷിന്റെ നടപടി സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന്റെ തന്നെ ശോഭ കെടുത്തി. പലവട്ടം ചര്‍ച്ചകള്‍ നടത്തിയാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. അതിനാല്‍ത്തന്നെ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നുമാണ് കേന്ദ്ര നേതൃത്വത്തിന്റെ വിശദീകരണം.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, ഉമ്മന്‍ചാണ്ടി, ചെന്നിത്തല എന്നിവര്‍ക്കെതിരെ ഉയരുന്ന ഒറ്റപ്പെട്ട പ്രതിഷേധങ്ങളെ ഗൗരവമായി കാണേണ്ടെന്നാണ് നിലപാടെങ്കിലും പരാതി വ്യാപകമാകുന്നതില്‍ ഹൈക്കമാന്‍ഡിന് കടുത്ത അമര്‍ഷമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button