ഓയൂർ; സ്കൂട്ടറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗൃഹനാഥന് ദാരുണാന്ത്യം. മകൻ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. പള്ളിമൺ പുലിയില വട്ടവിള സുചിത്ര ഭവനിൽ ലക്ഷ്മണൻ ആചാരിയുടെ മകൻ സുരേഷാ(46)ണു ദാരുണമായി മരിച്ചത്. ഇദ്ദേഹത്തോടൊപ്പം സഞ്ചരിച്ച മകൻ സൂരജി(14)നെ തിരുവനന്തപുരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 6.45ന് അമ്പലംകുന്ന് പെട്രോൾ പമ്പിനു സമീപമായിരുന്നു അപകടം ഉണ്ടായിരിക്കുന്നത്. വയയ്ക്കലിലെ ഭാര്യാവീട്ടിലായിരുന്ന മകളെ കൂട്ടിക്കൊണ്ടുവരുന്നതിനു സ്കൂട്ടറിൽ പോകും വഴി സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. സുരേഷ് സംഭവസ്ഥലത്തു മരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ശാന്തി. മകൾ: സുചിത്ര.
Post Your Comments