തിരുവനന്തപുരം : നേമത്തെ കെ.മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ആശങ്കയില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.ശിവന്‍കുട്ടി. ലോക്‌സഭാ അംഗത്വം രാജിവെച്ച് വേണമായിരുന്നു മുരളി മത്സരിക്കാനെത്തേണ്ടിയിരുന്നതെന്നും ശിവന്‍കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.
വട്ടിയൂര്‍ക്കാവില്‍ എംഎല്‍എ ആയിരുന്നപ്പോഴാണ് വടകരയില്‍ മത്സരിക്കാന്‍ മുരളീധരന്‍ പോയത്. വോട്ട് കച്ചവടമില്ലെന്ന് പറഞ്ഞാണ് കോണ്‍ഗ്രസ് ഇത്തവണ മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കിയത്. പക്ഷേ മുരളിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ കോണ്‍ഗ്രസില്‍ തന്നെ അതൃപ്തിയുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു.
യുഡിഎഫ്-എല്‍ഡിഎഫ്-എല്‍ഡിഎ മുന്നണികള്‍ തമ്മിലുള്ള ശക്തമായ രാഷ്ട്രീയ മത്സരമാണ് നടക്കുന്നത്. ബിജെപി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ട് പിടിച്ചതിലോ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ സീറ്റ് നേടിയതിലോ ആശങ്കയില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ വ്യത്യസ്ത പാറ്റേണാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments