വാഷിംഗ്ടൺ: ബക്കിംഗ്ഹാം പാലസിൽ നിന്നും വംശീയ അധിക്ഷേപം നേരിട്ടുവെന്ന മേഗൻ മാർക്കിളിന്റെ ആരോപണത്തിൽ തെളിവ് ആവശ്യപ്പെട്ട് കൊട്ടാരം. ബക്കിംഗ്ഹാം പാലസിൽ ആരാണ് ബുദ്ധിമുട്ട് ഉണ്ടാക്കിയത് എന്നതിനെ കുറിച്ച് കൃത്യമായ തെളിവുകളാണ് കൊട്ടാരം ആവശ്യപ്പെട്ടിരിക്കുന്നത്. മേഗന്റേയും ഹാരിയുടെയും ആരോപണങ്ങൾ അന്വേഷിക്കാൻ കൊട്ടാരം സ്വതന്ത്ര ഏജൻസിയെ ഏർപ്പെടുത്തിയാണ് റിപ്പോർട്ട്. ആദ്യം സ്വന്തം നിലയ്ക്ക് അന്വേഷണം നടത്താനായിരുന്നു കൊട്ടാരം തീരുമാനിച്ചിരുന്നത്. പിന്നീട് ഇത് സ്വതന്ത്ര ഏൻസിയ്ക്ക് കൈമാറുകയായിരുന്നു.
ഓപ്ര വിൻഫ്രെയുമായി നടത്തിയ അഭിമുഖത്തിലാണ് കൊട്ടാരത്തിൽ നിന്നും തനിക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ചും വംശീയ അധിക്ഷേപത്തെ കുറിച്ചും മേഗൻ തുറന്നു പറഞ്ഞത്. താൻ നേരിട്ട അവഗണന മനസിനെ വല്ലാതെ ബാധിച്ചുവെന്നും ആത്മഹത്യയെ കുറിച്ചു വരെ ചിന്തിച്ച സാഹചര്യം ഉണ്ടായിരുന്നുവെന്നും മേഗൻ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
Read Also:അംബാനിയ്ക്ക് വധഭീഷണി; മുജാഹിദ്ദീൻ ഭീകരൻ തെഹ്‌സീൻ അക്തറിനെ വീണ്ടും ചോദ്യം ചെയ്യും
മാനസിക സംഘർഷം കുറയ്ക്കാൻ വൈദ്യസഹായം ആവശ്യപ്പെട്ടപ്പോൾ അനുവദിച്ചില്ലെന്നും മേഗൻ ആരോപിക്കുന്നു. പാസ്‌പോർട്ട്, തിരിച്ചറിയൽ രേഖകൾ എന്നിവ കൈവശം വെയ്ക്കാൻ പോലും കൊട്ടാരം അനുവദിച്ചിരുന്നില്ല. മകൻ ആർച്ചി ജനിക്കുന്നതിന് മുൻപ് തന്നെ നിറത്തെ കുറിച്ച് രാജകുടുംബത്തിന് ആശങ്കയുണ്ടായിരുന്നു. തന്റെ പിതാവ് വെളുത്ത വംശജനും മാതാവ് കറുത്ത വംശജയുമായതിനാലാണ് രാജകുടുംബത്തിന് ഇത്തരമൊരു ആശങ്ക നിലനിന്നിരുന്നതെന്നും മേഗൻ പറയുന്നു. കൊട്ടാരത്തിൽ നിന്നും ഇറങ്ങിയ ശേഷം ഹാരിയും മേഗനും നൽകിയ ആദ്യ അഭിമുഖത്തിലായിരുന്നു നിർണായക വെളിപ്പെടുത്തലുകൾ നടത്തിയത്.
Post Your Comments