തിരുവനന്തപുരം : സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഭരണം ആര്‍ക്ക് ? സ്വകാര്യ ചാനല്‍ സര്‍വേ ഫലം പുറത്തുവിട്ടു. കേരളത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് തുടര്‍ഭരണം പ്രവചിച്ച് മീഡിയ വണ്‍ -പൊളിറ്റിക്യൂ മാര്‍ക്കര്‍ ആണ് പ്രീ പോള്‍ സര്‍വേ ഫലങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഭരണതുടര്‍ച്ച ലഭിക്കുമെങ്കിലും ഭൂരിപക്ഷം കുറയുമെന്നാണ് സര്‍വേ പ്രവചനം. 74 മുതല്‍ 80 സീറ്റുകള്‍ വരെയാണ് പ്രവചിക്കുന്നത്. 2016 ല്‍ 91 സീറ്റുകളായിരുന്നു എല്‍.ഡി.എഫ് സര്‍ക്കാരിന് ലഭിച്ചത്. പിണറായി സര്‍ക്കാറിന്റെ തുടര്‍ഭരണത്തിന് 57 ശതമാനം പേരാണ് സര്‍വേയില്‍ പിന്തുണച്ചത്
Post Your Comments