KeralaNattuvarthaLatest NewsNews

കോന്നി അയ്യപ്പന്റെ മണ്ണ്: കൈവിടാനാകില്ല, ഇക്കുറി വിജയം ഉറപ്പ്; കെ. സുരേന്ദ്രൻ

കോന്നി നിയോജകമണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി കെ. സുരേന്ദ്രന് ഉജ്ജ്വല സ്വീകരണമൊരുക്കി പ്രവർത്തകർ. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായി മണ്ഡലത്തിലെത്തിയ കെ. സുരേന്ദ്രനെ ചെണ്ട മേളത്തിന്റെ അകമ്പടിയോടെ പുഷ്പവൃഷ്ടി നടത്തി യാണ് പ്രവർത്തകർ സ്വീകരിച്ചത്. സ്ത്രീകൾ അടക്കം നൂറുകണക്കിന് ആളുകൾ സ്വീകരണയാത്രയിൽ പങ്കെടുത്തു.

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്റെ സാന്നിധ്യം മണ്ഡലത്തെ ആവേശത്തിലാക്കിയിട്ടുണ്ട്. 2019 ൽ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കോന്നിയിൽ വിജയിച്ച ഇടതുമുന്നണിയിലെ കെ.യു. ജനീഷ് കുമാറുമായി കെ. സുരേന്ദ്രന്റെ വോട്ട് വ്യത്യാസം 14313 വോട്ടുകൾ മാത്രമായിരുന്നു. ഇക്കുറി അതുകൊണ്ടു തന്നെ കോന്നിയിൽ വിജയപ്രതീക്ഷയിലാണ് ബി.ജെ.പി നേതൃത്വം. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിൽ വിശ്വാസി സമൂഹത്തിൽ നിന്നുളള ഉറച്ച പിന്തുണയും തുണയാകുമെന്നാണ് കണക്കുകൂട്ടൽ. സ്ഥാനാർത്ഥി നിർണ്ണയത്തിൽ കോൺഗ്രസിന്റെ ന്യൂനപക്ഷ പ്രീണനം മൂലമുണ്ടായ സാമുദായിക അസന്തുലിതാവസ്ഥയും മാറിയ സാഹചര്യത്തിൽ മുതൽക്കൂട്ടാകുമെന്നാണ് കരുതുന്നത്.

കോന്നി അയ്യപ്പന്റെ മണ്ണാണെന്നും അതുകൊണ്ടു തന്നെ കോന്നിയെ കൈവിടാനാകില്ലെന്നുമായിരുന്നു സ്ഥാനാർത്ഥിത്വത്തെക്കുറിച്ചുളള കെ. സുരേന്ദ്രന്റെ പ്രതികരണം. ഉപതെരഞ്ഞെടുപ്പിൽ കുറച്ച് വോട്ടുകൾക്കാണ് ബിജെപി കോന്നിയിൽ പരാജയപ്പെട്ടതെന്നും ഇക്കുറി ഉറപ്പായി വിജയിക്കാനാകുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

മഞ്ചേശ്വരത്ത് കഴിഞ്ഞ തവണ തന്റെ പരാജയം 89 വോട്ടുകൾക്കാണെന്നും, സി.പി.എമ്മും ലീഗും ചേർന്ന് കളളവോട്ട് ചെയ്തിലൂടെയാണ് നിസ്സാര വോട്ടുകൾക്ക് തനിക്ക് പരാജയപ്പെടേണ്ടി വന്നതെന്നും കെ. സുരേന്ദ്രൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button