തിരുവനന്തപുരം : കെ.പി അനില്‍കുമാറിന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസില്‍ കൂട്ടരാജി. കെ. പി അനില്‍ കുമാറിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ യോഗം ചേര്‍ന്നാണ് രാജിവെക്കാന്‍ തീരുമാനിച്ചത്. ഇറക്കുമതി സ്ഥാനാര്‍ഥിയെ അംഗീകരിക്കാനാകില്ലെന്ന് മണ്ഡലം കമ്മിറ്റി നിലപാടെടുത്തിരിക്കുന്നത്.
സ്ഥാനാര്‍ത്ഥി മണ്ഡലത്തില്‍ നിന്നുള്ള ഒരാളായിരിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. വട്ടിയൂര്‍കാവിലെ എന്‍എസ്‌എസ് കരയോഗത്തിലാണ് വിമതര്‍ യോഗം ചേരുന്നത്. മണ്ഡലത്തെ വഴിയമ്പലമാക്കി മാറ്റിയെന്നും, പാര്‍ട്ടി സ്ഥാനങ്ങളെല്ലാം രാജിവയ്ക്കുന്നുവെന്നും നേതാക്കള്‍ പറഞ്ഞു.
Read Also : ബിജെപി സ്ഥാനാർത്ഥി പട്ടിക പുറത്ത്; ജനവിധി തേടാൻ ജനനേതാക്കൾ
അനില്‍കുമാറിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ പ്രതിഷേധിച്ച് രാജിവെക്കുന്നുവെന്ന കത്ത് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് നേതാക്കള്‍ കൈമാറും. കെപിസിസി നിര്‍വാഹക സമിതി അംഗമായിരുന്ന സുദര്‍ശനെയായിരുന്നു മണ്ഡലത്തിലേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ ഇദ്ദേഹത്തിന് പകരം അനില്‍കുമാറിനെ കൊണ്ടുവന്നതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.
Post Your Comments