തിരുവനന്തപുരം: തെരുവിലിട്ട് പേപ്പട്ടിയെ തല്ലിക്കൊല്ലുന്നത് പോലെ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ കൈകാര്യം ചെയ്യുമെന്ന കെ.പി അനില്‍കുമാറിന്റെ പരാമര്‍ശത്തിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകാനൊരുങ്ങി കോണ്‍ഗ്രസ്. അനില്‍ കുമാറിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍കുമാര്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കും. കെ സുധാകരനെ കൊലപ്പെടുത്തുമെന്നാണ് അനില്‍ കുമാര്‍ ഭീഷണിപ്പെടുത്തിയതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.
Read Also : ചുരുളിയില്‍ അശ്ലീല സംഭാഷണങ്ങളില്ലെന്ന് പൊലീസ് സമിതി: കഥ ആവശ്യപ്പെടുന്ന ഭാഷയാണ് സംഭാഷണങ്ങളിലുള്ളത്
‘എസ്.എഫ്.ഐക്കാരെ കുത്തിമലര്‍ത്താന്‍ തങ്ങളുടെ പിള്ളേരെ അയച്ചെന്ന് സുധാകരന്‍ പറയുന്നു. സുധാകരാ, നീ കോണ്‍ഗ്രസുകാരനായി പ്രവര്‍ത്തിക്കാമെങ്കില്‍ ഈ കേരളത്തില്‍ രാഷ്ട്രീയം നടത്താം. അതല്ല ആളുകളെ ഉപദ്രവിച്ച് റോഡിലൂടെ നടക്കുകയാണെങ്കില്‍ പേപ്പട്ടിയെ തല്ലിക്കൊല്ലുന്നത് പോലെ തെരുവോരങ്ങളിലിട്ട് സുധാകരനെ കൈകാര്യം ചെയ്യാന്‍ ആണുങ്ങളുണ്ട് കേരളത്തില്‍’ എന്ന് അനികുമാര്‍ പറഞ്ഞു.
കൊലകൊല്ലിയെ പോലെ ആര്‍ത്തട്ടഹസിച്ചാണ് സുധാകരന്‍ നടക്കുന്നതെങ്കില്‍ ആ കൊലകൊല്ലിയുടെ കൊമ്പ് ഈ കേരളത്തിന്റെ മണ്ണില്‍ കുത്തിക്കാന്‍ ചങ്കൂറ്റവും നെഞ്ചുറപ്പുമുള്ള ഉശിരുള്ള കുട്ടികളാണ് ഈ കേരളത്തില്‍ ഇരിക്കുന്നതെന്ന് സുധാകരന്‍ തിരിച്ചറിയണമെന്ന് അനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments