KeralaLatest NewsNews

കഷ്ടകാലത്തും പാര്‍ട്ടിയോടൊപ്പം നില്‍ക്കുന്നവരെയാണ് ആവശ്യം: അനില്‍കുമാറിനെ വിമര്‍ശിച്ച് പിടി തോമസും ഷാഫിയും

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി അനില്‍കുമാറിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പിടി തോമസ്. അനില്‍കുമാര്‍ പാര്‍ട്ടി വിട്ടത് എല്ലാ ആനുകൂല്യങ്ങളും അനുഭവിച്ച ശേഷമാണെന്ന് അദ്ദേഹം പറഞ്ഞു. കഷ്ടകാലത്തും പാര്‍ട്ടിയോടൊപ്പം പ്രവര്‍ത്തിക്കുന്നവരെയാണ് പാര്‍ട്ടിക്ക് ആവശ്യം. അനില്‍കുമാറിനെ പോലുള്ളവരാണ് മുമ്പ് താക്കോല്‍ സ്ഥാനത്തിരുന്ന് നിരവധി പേരെ വെട്ടിക്കളഞ്ഞതെന്നും അദ്ദേഹം ആരോപിച്ചു. വിശദീകരണം ശരിയല്ലാത്തത് കൊണ്ടാണ് പാര്‍ട്ടി വിട്ടോടിയതെന്നും പിടി തോമസ് പറഞ്ഞു.

അനില്‍കുമാറിനെ വിമര്‍ശിച്ച് ഷാഫി പറമ്പിലും രംഗത്തെത്തി. അനില്‍കുമാര്‍ കോണ്‍ഗ്രസ് വികാരം ഉള്‍ക്കൊള്ളാത്ത ആളാണെന്ന് ഷാഫി തുറന്നടിച്ചു. അനില്‍കുമാറിനെ രണ്ടുതവണയാണ് നിയമസഭാ സീറ്റിലേക്ക് പരിഗണിച്ചത്. അത്ര അവസരം പോലും ലഭിക്കാത്ത നിരവധി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. അച്ചടക്ക നടപടി പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കെപി അനില്‍കുമാര്‍ പാര്‍ട്ടി വിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button