ഏറ്റുമാനൂര്‍: ഏറ്റുമാനൂരില്‍ വാഹന ഇടപാടുകാരനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നു. ചുണ്ടകാട്ടില്‍ സതീശ് കുമാര്‍ (തമ്ബി-54) ആണ് മരിച്ചത്. ഏറ്റുമാനൂര്‍-പട്ടിത്താനം മണര്‍കാട് ബൈപാസ് റോഡില്‍ കെഎന്‍ബി ജംക്ഷന് സമീപമാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. തോര്‍ത്ത് കഴുത്തില്‍ കെട്ടി കാറിനുള്ളിലെ പിടിയില്‍ കെട്ടി തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കാറിന്റെ സീറ്റ് പിന്നിലേക്ക് വലിച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. കാറിനുള്ളില്‍ വിഷക്കുപ്പിയും കണ്ടെത്തി. ഞായര്‍ പുലർച്ചെ 1.30 മണിയ്ക്കാണ് സംഭവം .
വാഹന കച്ചവടവും സാമ്ബത്തിക ഇടപാടുകളും നടത്തിവന്നിരുന്നയാളായിരുന്നു സതീഷ് . നേരത്തെ സ്പിരിറ്റ് കടത്തു കേസിലും ഇയാൾ പ്രതിയായിട്ടുണ്ട്. സംഭവത്തിൽ ആത്മഹത്യയാണെന്ന് ഡിവൈഎസ്പി എം അനില്‍കുമാര്‍ പറഞ്ഞു.
Post Your Comments