NattuvarthaLatest NewsBikes & ScootersNewsNews Story

മറുകുകള്‍ പറയും നിങ്ങളുടെ രഹസ്യങ്ങള്‍

ഒരു വ്യക്തിയുടെ നാളും രാശിയും പേരിലെ അക്ഷരങ്ങളും, സംഖ്യകളുമെല്ലാം ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ നിര്‍വചിക്കുന്നുണ്ട്. ശരീരത്തിലെ മറുകുകള്‍ പോലും ഭാഗ്യനിര്‍ഭൗഗ്യങ്ങള്‍ സൂചിപ്പിക്കുന്നുണ്ടെന്നാണ് ചൈനീസ് ജ്യോതിഷം പറയുന്നത്. ചൈനക്കാര്‍ക്ക് ഭൂതകാലത്തിന്റെ ശേഷിപ്പുകളാണ് മറുകുകള്‍. ഇവയ്ക്ക് വ്യക്തിത്വത്തിന്റെ സൂചനകള്‍ നല്കാന്‍ കഴിയുമെന്നും അവര്‍ വിശ്വസിക്കുന്നു. ശരീരത്തില്‍ മറുകുകളുടെ സ്ഥാനമനുസരിച്ചാണ് വ്യക്തിത്വത്തിലെ മാറ്റങ്ങള്‍ വിശകലനം ചെയ്യുന്നത്.

സ്ഥാനവും സവിശേഷതയും

1. നെറ്റിയില്‍ വലതുവശം-ധനം, വിജയം, ഭാഗ്യം.

2. പുരികത്തിനു താഴെ-ക്രിയാത്മകതയും ബുദ്ധിയും.

3. ചുണ്ടിനു മുകളില്‍-സുന്ദരികളായിരിക്കും ഇവര്‍. ചുണ്ടിനു മുകളിലോ താടിയിലോ മറുകുള്ളവര്‍ ജീവിതത്തില്‍ വിജയിക്കും.

4. മൂക്കിലെ മറുക്-പെട്ടെന്ന ദേഷ്യപ്പെടുന്നവര്‍.

5. കണ്ണിനുള്ളിലെ മറുക്-വലതു കണ്ണില്‍ മറുകുള്ളവര്‍ പെട്ടെന്നു പണക്കാരാകും. കണ്‍വെള്ളയിലുള്ള മറുക് അത്യപൂര്‍വമാണ്.

6. ചെവിയിലെ മറുക്-വലതു ചെവിയില്‍ മറുകുള്ളവര്‍ കുടുംബത്തിനായി നിലകൊള്ളുന്നവരാണ്. ചെവിയിലെ മറുകു നല്ലതെന്നാണു കരുതപ്പെടുന്നത്.

7. കവിളിലെ മറുക്-വലതു കവിളില്‍ മറുകുള്ളവര്‍ തൊട്ടാവാടികളാണ്. ഇടതു കവിളിലെ മറുകു സൂചിപ്പിക്കുന്നത് അന്തര്‍മുഖ വ്യക്തിത്വം.

8. കഴുത്തിലെ മറുക്-കഴുത്തിന്റെ ഏതെങ്കിലും വശത്തു മറുകുണ്ടെങ്കില്‍ അതു നല്ല വ്യക്തിത്വത്തിന്റെ ചിഹ്നമാണ്.

9. തോളിലെ മറുക്-ഉത്തരവാദിത്തബോധത്തോടു കൂടിയവര്‍. വളരെ പ്രായോഗികവാദികളുമായ വ്യക്തികള്‍.

10. നെഞ്ചിലെ മറുക്-മടിയുടെയും സുഖലോലുപതയുടെയും അടയാളം.

11. കൈവിരലുകളിലെ മറുക്-ജീവിതത്തില്‍ കടക്കാരായിരിക്കും. ജീവിതത്തില്‍ ഒട്ടേറെ തടസ്സങ്ങള്‍ നേരിടേണ്ടി വരും.

12. കൈവെള്ളയിലെ മറുക്-സമ്പന്നജീവിതം നയിക്കാന്‍ ഭാഗ്യമുള്ളവര്‍.

13. കാല്‍പാദത്തിലെ മറുക്-ഒരുപാടു യാത്ര ചെയ്യാന്‍ അവസരമുണ്ടാകും.

14. കയ്യിലെ മറുക്-ധൈര്യശാലികളും തീരുമാനം എടുക്കാന്‍ കഴിവുള്ളവരും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button