നേമം മണ്ഡലത്തില്‍ തിരുവല്ലം വാര്‍ഡിലെ കോണ്‍ഗ്രസ് നേതാക്കള്‍ അടക്കമുള്ള 30 സജീവ പ്രവര്‍ത്തകള്‍ രാജിവച്ചതായി റിപ്പോർട്ട്. ഇവർ സിപിഐ എമ്മിൽ ചേർന്നതായാണ് വിവരം. ഇവരുടെ കുടുംബാംഗങ്ങളും സിപിഐ എമ്മിനൊപ്പം ചേര്‍ന്നു. വാര്‍ഡ് പ്രസിഡന്റ് മുരുകന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് വിട്ടത്.
മണ്ഡലത്തിലെ കൂടുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടുത്ത ദിവസങ്ങളില്‍ രാജിവച്ച് സിപിഐ എമ്മിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ മുന്നോട്ടുവരുമെന്ന് മുരുകന്‍ പറഞ്ഞു. തങ്ങള്‍ക്കും നാട്ടുകാര്‍ക്കും ആശ്രയിക്കാന്‍ കഴിയാത്ത സ്ഥിതിയായതിനാലാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്‌ക്കാന്‍ തീരുമാനിച്ചത്. തെരഞ്ഞെടുപ്പുകളില്‍ മാത്രമാണ് വാര്‍ഡുകളില്‍ നേതാക്കളെത്തുന്നത്.
കുറേ പണം വാരിയെറിഞ്ഞ് താല്‍ക്കാലിക ബുത്തുകമ്മിറ്റികളും വാര്‍ഡുകമ്മിറ്റികളും സംഘടിപ്പിച്ച് പ്രവര്‍ത്തനം തട്ടിക്കൂട്ടും. പിന്നീട് പ്രവര്‍ത്തകരുടെയോ നാട്ടുകാരുടെയോ ഒരു ആവശ്യത്തിനും ഇക്കൂട്ടരെ കിട്ടുന്നില്ല. ഇപ്പോള്‍ അവസരവാദംമാത്രം കൈമുതലാക്കിയ ചില നേതാക്കളെ നേമത്തെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിക്കുന്നു എന്നും മുരുകൻ പറയുന്നു.
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും നേമത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ വി ശിവന്‍കുട്ടി മുരുകനെയും സഹപ്രവര്‍ത്തകരെയും സ്വാഗതം ചെയ്‌തു.
Post Your Comments