കഴിഞ്ഞ 4 വർഷത്തിനിടെ സംസ്ഥാനത്തെ പ്രധാന നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്ന 64 പേജുള്ള റിപ്പോർട്ട് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാർ പുറത്തിറക്കി. ഇന്ത്യൻ എക്സ്പ്രസിലെ ഒരു റിപ്പോർട്ട് അനുസരിച്ച് യുപി സർക്കാർ നടത്തിയ പ്രധാന വികസന പ്രവർത്തനങ്ങൾ എല്ലാം തന്നെ “സേവാ ഓർ സുശാസൻ കേ ചാർ വർഷ്” എന്ന ലഘുലേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 44 കേന്ദ്രസർക്കാർ പദ്ധതികൾ എല്ലാം നടപ്പിലാക്കിയ യുപി ഇപ്പോൾ മുൻനിര സംസ്ഥാനമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്ത വികസന പ്രവർത്തനങ്ങൾ സംസ്ഥാനം മുന്നോട്ട് കൊണ്ടുപോയെന്നും അതിൽ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ 4 വർഷത്തിനുള്ളിൽ സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥ 10.90 ലക്ഷം കോടിയിൽ നിന്ന് 21.73 ലക്ഷം കോടിയായി ഉയർന്നതായി സംസ്ഥാന സർക്കാർ അറിയിച്ചു. സംസ്ഥാനത്തെ ആളോഹരി വരുമാനം ഇരട്ടിയായതായും തൊഴിലില്ലായ്മ നിരക്ക് 2017 ൽ 17.5 ശതമാനത്തിൽ നിന്ന് 2021 ഫെബ്രുവരിയിൽ 4.1 ശതമാനമായി കുറഞ്ഞുവെന്നും സർക്കാർ വ്യക്തമാക്കി. “ഉത്തർപ്രദേശ് രാജ്യത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായി മാറുകയാണ്, സംസ്ഥാനത്തെ ആളോഹരി വരുമാനവും ഇരട്ടിയായി.
സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമി (സിഎംഐഇ) റിപ്പോർട്ട് അനുസരിച്ച് സംസ്ഥാനത്തെ തൊഴിലില്ലായ്മാ നിരക്ക് ഈ വർഷം ഫെബ്രുവരി 28 ന് 4.1 ശതമാനമായി കുറഞ്ഞു. 2017 ൽ ഇത് 17.5 ശതമാനമായിരുന്നു”. ഇത് കൂടാതെ കുറ്റവാളികൾക്കെതിരായ സഹിഷ്ണുതയില്ലാത്ത നയത്തെ കുറിച്ചും സർക്കാർ പട്ടികയിൽ രേഖപ്പെടുത്തിയിട്ടുണ്ട്, ഇത് സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ ഗണ്യമായി കുറയുന്നതിന് കാരണമായി. 2017 മാർച്ച് മുതൽ 7,760 പോലീസ് ഏറ്റുമുട്ടലുകളിൽ 135 കുറ്റവാളികളെ ഇല്ലാതാക്കി, 10 പോലീസുകാർ രക്തസാക്ഷിത്വം വരിച്ചു. ഈ ഏറ്റുമുട്ടലുകളാണ് 16,592 കുറ്റവാളികളെ അറസ്റ്റ് ചെയ്യാൻ കാരണമായത്.
ഏറ്റുമുട്ടലിൽ 3,028 പ്രതികൾക്കും 1,086 പോലീസുകാർക്കും പരിക്കേറ്റതായും അധികൃതർ അറിയിച്ചു. ഗ്യാങ്സ്റ്റർ നിയമപ്രകാരം 36,990 കുറ്റവാളികളെ സർക്കാർ അറസ്റ്റ് ചെയ്തു. 523 പ്രതികൾക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. അതേസമയം, മാഫിയകളും കുറ്റവാളികളും കൈവശം വച്ചിരിക്കുന്ന 1000 കോടി രൂപയുടെ സ്വത്ത് പിടിച്ചെടുക്കുകയും അവരുടെ താവളങ്ങൾ പൊളിക്കുകയും ചെയ്തു. തലയ്ക്ക് വിലയിട്ടിരുന്ന 10,021 കുറ്റവാളികളെയും പിടികൂടി. സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പേരിൽ നശീകരണത്തിനും പൊതു സ്വത്ത് നശിപ്പിക്കുന്നതിനും ബന്ധപ്പെട്ട കലാപകാരികളിൽ നിന്ന് സർക്കാർ വീണ്ടെടുക്കൽ നടത്തിയിട്ടുണ്ട്.
ഉത്തർപ്രദേശിൽ 21 നിക്ഷേപ സൗഹൃദ പദ്ധതികൾ നടപ്പാക്കുന്നത് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാർ കൂടുതലാക്കി, അത് ഇപ്പോൾ രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ 4 വർഷത്തിനിടെ ഏകദേശം 4 ലക്ഷം യുവാക്കൾക്ക് സർക്കാർ ജോലി നൽകി. കരിമ്പ് ഉൽപാദനം, ടോയ്ലറ്റ് നിർമ്മാണം (2.61 കോടി), കൊറോണ വൈറസ് പരിശോധന, പ്രതിരോധ കുത്തിവയ്പ്പ്, എംഎസ്എംഇ സ്ഥാപിക്കൽ, എക്സ്പ്രസ് ഹൈവേ, പുതിയ മെഡിക്കൽ കോളേജുകൾ എന്നിവയിൽ സംസ്ഥാനം മുന്നിലാണ്.
read also: ലതികാ സുഭാഷിന് സീറ്റ് ലഭിക്കാതെയിരുന്നതിന് പിന്നിൽ ജലന്ധർ ബിഷപ്പോ? ഇരയ്ക്കൊപ്പം നിന്നത് വിനയായി
റോഡ് കണക്റ്റിവിറ്റി, സ്ത്രീ വികസനം, പശു സംരക്ഷണം, സ്ത്രീ ശാക്തീകരണം, ഗ്രാമവികസനം എന്നിവയും പ്രധാന നേട്ടങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യോഗി സർക്കാർ 4 വർഷം പൂർത്തിയാക്കിയതിന്റെ വാർഷികാഘോഷത്തിനു മാർച്ച് 19 മുതൽ മാർച്ച് 25 വരെ സംസ്ഥാനത്തുടനീളം നിരവധി പരിപാടികൾ സംഘടിപ്പിക്കും. ഏറ്റവും വലിയ പരിപാടികളിൽ ഒന്ന് ലഖ്നൗവിലെ ലോക്ഭവനിൽ നടക്കും.
Post Your Comments