![](/wp-content/uploads/2020/03/rain-1.jpg)
കറ്റാനം; മിന്നലേറ്റ് വീട് കത്തി നശിച്ചു. കറ്റാനം ഇലിപ്പക്കുളം നാമ്പുകുളങ്ങര പുളിമൂട്ടിൽ ദേവകിയമ്മ ഉൾപ്പെടെ 4 അംഗങ്ങൾ താമസിക്കുന്ന കുടുംബവീടാണു മിന്നലേറ്റ് തീപിടിച്ച് നശിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം രാത്രി 8ന് ആയിരുന്നു സംഭവം ഉണ്ടായിരിക്കുന്നത്. മഴയോടൊപ്പം ഉണ്ടായ മിന്നലിൽ തടികൊണ്ടു നിർമിച്ച നാലുകെട്ട് വീടിന്റെ ഓടിട്ട മേൽക്കൂര ഇളകി വീണ് അറയിലേക്കും പൂമുഖത്തേക്കും തീ കത്തിപ്പടരുകയായിരുന്നു ഉണ്ടായത്.
തുടർന്ന് വീട്ടുകാരും സംഭവം അറിഞ്ഞെത്തിയ നാട്ടുകാരും ചേർന്നു തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പിന്നീട് കായംകുളത്ത് നിന്നെത്തിയ അഗ്നിശമന സേനയും വള്ളികുന്നം പൊലീസും ചേർന്നാണു തീ അണച്ചത്. 2 ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടം ഉണ്ടായെന്നു വീട്ടുകാർ പറഞ്ഞു. സംഭവത്തിൽ ആളപായമില്ല.
Post Your Comments