തദ്ദേശ തെരഞ്ഞെടുപ്പില്‍ നാല് പഞ്ചായത്തില്‍ അധികാരത്തിലെത്തിയ ട്വന്റി ട്വന്റി നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിക്കാൻ ഒരുങ്ങുകയാണ്. എറണാകുളം ജില്ലയില്‍ എട്ടിടത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ് ട്വന്റി-ട്വന്റി. കിറ്റെക്‌സ് കമ്പനി എംഡി സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി ട്വന്റിയ്ക്ക് ശ്രീനിവാസൻ ഉൾപ്പെടെയുള്ള താരങ്ങൾ പിന്തുണയുമായി എത്തിയിരുന്നു. ഇപ്പോഴിതാ ട്വന്റി ട്വന്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് മുന്‍മന്ത്രി ടിഎച്ച് മുസ്തഫ.
ട്വന്റി ട്വന്റി എന്ന സംഘടന ഒടുവില്‍ ‘തെണ്ടി തെണ്ടി’ എന്നാവുമെന്നും നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ പാര്‍ട്ടിയുടെ അന്ത്യമാണെന്നും കുന്നത്തുനാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി വിപി സജീന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പള്ളിക്കരയില്‍ സംസാരിക്കുകയായിരുന്നു മുസ്തഫ പറഞ്ഞു.
read also:താരപോരാട്ടം; കൊട്ടാരക്കരയിൽ വിനു മോഹൻ, തിരുവനന്തപുരത്ത് കൃഷ്ണ കുമാർ – ബിജെപിയുടെ സാധ്യതകളിങ്ങനെ
”കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഈ രാജ്യത്തെ ജനങ്ങളെ വഞ്ചിച്ചില്ലേ. കുന്നത്തുനാട്ടിലെ പലരും അതില്‍ വീണ് പോയില്ല. പാല്‍ കിട്ടും, പഞ്ചസാര കിട്ടും, പച്ചക്കറി കിട്ടും എന്നൊക്കെ പറഞ്ഞിട്ട് എന്ത് കിട്ടി. ഒരു കാര്‍ഡ് കിട്ടി. അത് തിന്നാന്‍ കൊള്ളാവോ. നാല് പഞ്ചായത്ത് ആ തട്ടിപ്പില്‍ പെട്ട് കിട്ടിയതിന്റെ അഹങ്കാരത്തിനും അഹന്തയ്ക്കും അഞ്ച് പേരെ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നും അഴിമതി തുടച്ച് നീക്കാന്‍ ‘തെണ്ടി തെണ്ടി’ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളായി ഈ അഞ്ച് പേര് മത്സരിക്കുന്നുവെന്നാണ് പ്രഖ്യാപനം. ഇവര്‍ അഞ്ച് പേര് വിചാരിച്ചാല്‍ അഴിമതി തുടര്‍ച്ച് നീക്കാന്‍ കഴിയുമോ. അഞ്ച് പേര് ഒച്ചയിട്ടാല്‍ നായ്ക്കവലയില്‍ നിന്നും കുരക്കുന്ന പട്ടിയുടെ ശബ്ദം കേള്‍ക്കുന്നതിന്റെ അത്രയും ശബ്ദം കേള്‍ക്കുമോ. 150 അംഗങ്ങളുള്ള സഭയിലേക്കാണ് ഈ ‘തെണ്ടി തെണ്ടി’ അഞ്ച് പേരെ നിര്‍ത്തിയിട്ടുള്ളത്. ഈ പാര്‍ട്ടിയുടെ പേര് അവസാനം തെണ്ടി തെണ്ടിയെന്നാവും.’ ടിഎച്ച് മുസ്തഫ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ നാല് പഞ്ചായത്തില്‍ അധികാരത്തിലെത്തിയതിന്റെ അഹങ്കാരത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. എന്നാല്‍ വെളിച്ചം കാണുന്നിടത്തേക്ക് പോകുന്ന ഇയ്യലിന്റെ ഗതിയാവും ട്വന്റി ട്വന്റിക്കുണ്ടാവുകയെന്നും മുസ്തഫ വിമര്‍ശിച്ചു.
Post Your Comments