KeralaLatest NewsNews

തനിക്ക് ലഭിക്കുന്ന ശമ്പളം പാവപ്പെട്ടവര്‍ക്കാണ് നല്‍കുന്നത്, സര്‍ക്കാരിന്റെ പണം ഉപയോഗിച്ചല്ല താന്‍ ജീവിക്കുന്നതും

കോണ്‍ഗ്രസ് നേതാവിന് മറുപടിയുമായി സുരേഷ് ഗോപി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് മത്സരിക്കുന്നതിനായി കെ.മുരളീധരന്‍ എം.പി സ്ഥാനം രാജി വെയ്ക്കണം എന്നോ വെയ്‌ക്കേണ്ട എന്നോ ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കുകയാണ്. ഈ വിഷയത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി രംഗത്ത് എത്തി. ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരിയ്ക്കാനില്ലെന്നും രാജി വെയ്ക്കണോ വേണ്ടയോ എന്ന പക്ഷങ്ങളില്‍പ്പെടുന്ന ആളല്ല താനെന്നും രാഷ്ട്രീയം അതല്ലെന്നും അദ്ദേഹം പറയുന്നു. ന്യുമോണിയ ബാധിതനായ സുരേഷ് ഗോപി ടെലിഫോണിലൂടെ ഒരു ചാനല്‍ ചര്‍ച്ചാ പരിപാടിയില്‍ പങ്കെടുക്കവേയാണ് ഇക്കാര്യം പറഞ്ഞത്.

Read Also : അരിത ബാബുവിന് തിരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള പണം നൽകുമെന്ന് നടൻ സലിം കുമാർ

താന്‍ ആശുപത്രി കിടക്കയില്‍ നിന്നുമാണ് സംസാരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. മുരളീധരന്‍ ഒരു ഉരുക്കുകോട്ട തകര്‍ത്തുകൊണ്ട് പൊരുതി നേടിയ ‘ഒളിമ്പിക് ട്രോഫി’ നേമത്ത് ജയം ഉണ്ടാകാതെ, നഷ്ടപ്പെടാതെ ഇരിക്കട്ടെ എന്ന് മാത്രമേ താന്‍ ഇപ്പോള്‍ പ്രാര്‍ത്ഥിക്കുന്നുള്ളൂ എന്നാണ് സുരേഷ് ഗോപി പ്രതികരിച്ചത്. ചര്‍ച്ചയില്‍ ഉയര്‍ന്ന വാദങ്ങളില്‍ മറുപടി പറയുകയായിരുന്നു സുരേഷ് ഗോപി.

തനിക്ക് എം.പി സ്ഥാനം ലഭിച്ചതിനെ കുറിച്ചും ആ നിലയില്‍ തനിക്ക് ലഭിക്കുന്ന ശമ്പളത്തെ കുറിച്ചും ചര്‍ച്ചയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍ വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞതെന്നും സുരേഷ് ഗോപി ആരോപിച്ചു.

എം.പി എന്ന നിലയില്‍ തനിക്ക് ലഭിക്കുന്ന ശമ്പളം പാവപ്പെട്ടവര്‍ക്കാണ് നല്‍കുന്നതെന്നും സര്‍ക്കാരിന്റെ പണം ഉപയോഗിച്ചല്ല താന്‍ ജീവിക്കുന്നതെന്നും ബിജെപി നേതാവ് കൂടിയായ നടന്‍ പറഞ്ഞു. തന്റെ ചാനല്‍ പരിപാടികളിലൂടെ ലഭിച്ച പണം പോലും പാവങ്ങള്‍ക്കാണ് നല്‍കിയതെന്നും തന്റെ വീട്ടിലേക്ക് വരികയാണെങ്കില്‍ പന്തളം സുധാകരന് അക്കാര്യങ്ങള്‍ തെളിവ് സഹിതം ബോദ്ധ്യപ്പെടുത്തി തരാമെന്നും സുരേഷ് ഗോപി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button