ന്യൂഡല്‍ഹി ∙ 15 വര്‍ഷമായ സര്‍ക്കാര്‍ വാഹനങ്ങളുടെ റജിസ്ട്രേഷന്‍ പുതുക്കേണ്ടന്നു കേന്ദ്ര സര്‍ക്കാര്‍ . അടുത്ത വര്‍ഷം ഏപ്രില്‍ 1 മുതല്‍ ഇതു പ്രാബല്യത്തിലാക്കും. ഇതിനായി കേന്ദ്ര മോട്ടര്‍ വാഹന ചട്ടങ്ങളില്‍ ഭേദഗതി നിര്‍ദേശിച്ചുള്ള കരട് വിജ്ഞാപനം ഗതാഗത മന്ത്രാലയം പുറത്തിറക്കി.
സംസ്ഥാന സര്‍ക്കാരുകള്‍, തദ്ദേശസ്ഥാപനങ്ങള്‍, സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്ക് വ്യവസ്ഥ ബാധകമാകും. വായു മലിനീകരണം കുറയ്ക്കുകയെന്നതാണ് നടപടിയുടെ പ്രധാന ലക്ഷ്യമായി പറയുന്നത്.
ഇതിനിടെ, പുതുതായി വാങ്ങുന്ന 310 സിഎന്‍ജി ബസുകള്‍ ഒരു വര്‍ഷത്തിനകം നിരത്തിലിറക്കുമെന്ന് ദേശീയ ഹരിത ട്രൈബ്യൂണലില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ കെഎസ്‍ആര്‍ടിസി വ്യക്തമാക്കി. 7 വര്‍ഷമായ ഡീലക്സ്, എക്സ്പ്രസ്, സൂപ്പര്‍ ഫാസ്റ്റ്, പാസഞ്ചര്‍ ബസുകള്‍ ഓര്‍ഡിനറിയാക്കി മാറ്റുന്ന സാഹചര്യത്തിലാണിത്.
400 ഡീസല്‍ ബസുകള്‍ എല്‍എന്‍ജിയാക്കി മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഫെയിം – 2 പദ്ധതിയില്‍ 250 ഇ-ബസുകള്‍ പാട്ടത്തിനെടുത്ത് ഓടിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍, ഇതിന് കിലോമീറ്ററിന് 75.90 രൂപ ചെലവും 40 രൂപ വരുമാനവും എന്നതാവും സ്ഥിതി. വര്‍ഷംതോറും 70 കോടി രൂപയായിരിക്കും ചെലവും വരുമാനവും തമ്മിലുള്ള വ്യത്യാസം.
Post Your Comments