MollywoodLatest NewsCinemaBollywoodNewsHollywoodEntertainmentKollywood

150 കോടി ബഡ്ജറ്റിൽ പവൻ കല്യാണിന്റെ ‘ഹരി ഹര വീരമല്ലു’; മുഗൾ പശ്ചാത്തലത്തിൽ ഒരുങ്ങുന്നു

പവൻ കല്ല്യാൺ നായകനാകുന്ന പുതിയ ചിത്രം ‘ഹരി ഹര വീരമല്ലു’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. മെഗാ സൂര്യ പ്രൊഡക്ഷൻസ് ബാനറിൽ എ.എം രത്‌നം നിർമ്മിക്കുന്ന ചിത്രത്തിന്റെ സംവിധായകാൻ കൃഷ് ജഗർലമുടിയാണ്. പതിനേഴാം നൂറ്റാണ്ടിൽ മുഗൾ, ഖുതുബ് ഷാഹിസ് കാലഘട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

നിധി അഗർവാൾ ആണ് ചിത്രത്തിലെ നായിക. ചാർമിനാർ, റെഡ് ഫോർട്ട്, മച്ചിലിപട്ടണം പോർട്ട് തുടങ്ങിയവയുടെ വലിയ സെറ്റുകളാണ് സിനിമയ്ക്കായി ഒരുങ്ങുന്നത്. 150 കോടി രൂപയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. ചിത്രത്തിന്റെ നാൽപത് ശതമാനം ഷൂട്ടിംഗ് ഇതിനോടകം പൂർത്തിയായി.

ജൂലായ് മാസത്തിൽ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ആരംഭിക്കും. ഹോളിവുഡ് ചിത്രങ്ങളുടെ വി.എഫ്.എക്‌സ് മേൽനോട്ടം വഹിക്കുന്ന ബെൻ ലോക്ക് ആണ് ഈ ചിത്രത്തിന്റെയും വി.എഫ്.എക്‌സ്. എം.എം കീരവാനി സംഗീതവും ജ്ഞാന ശേഖർ വി.എസ് ക്യാമറയും കൈകാര്യം ചെയ്യുന്നു.തെലുങ്കിനൊപ്പം ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

shortlink

Post Your Comments


Back to top button