കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ ഇന്ന് 288 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിക്കുകയുണ്ടായി. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ മൂന്നുപേര്‍ക്ക് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. കോവിഡ് ബാധിച്ച 10 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 275 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം ബാധിച്ചിരിക്കുന്നത്.
5175 പേരെ കൊറോണ വൈറസ് പരിശോധനക്ക് വിധേയരാക്കിയതായി അറിയിക്കുകയുണ്ടായി. കോഴിക്കോട് ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 404 പേര് കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
Post Your Comments