തിരുവനന്തപുരം: ഏപ്രിലിൽ കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുകയാണ്. എന്നാൽ തെരഞ്ഞെടുപ്പിലെ മത്സരാർത്ഥികളെ നിര്‍ണയിക്കുന്നതിൽ കോണ്‍ഗ്രസ് മാനദണ്ഡങ്ങള്‍ ലംഘിച്ചതായി കെ സുധാകരന്‍. ഇതാണ് പാർട്ടിയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ജയസാധ്യതയെ ബാധിക്കുമെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
” സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രശ്‌നങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വത്തിനാണ്. ഗ്രൂപ്പുകള്‍ക്ക് വേണ്ടി നേതാക്കള്‍ നിലക്കൊണ്ടു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് വേണ്ടി നേതാക്കള്‍ നിലക്കൊളളുന്ന കാഴ്ചയാണ് കണ്ടത്. ഗ്രൂപ്പുകളില്‍ നിന്ന് പുറത്തുവരാന്‍ പലരും ശ്രമിക്കുന്നില്ല. വിജയസാധ്യതയ്ക്കാണ് മുഖ്യ പരിഗണന നല്‍കേണ്ടത്. എന്നാല്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലായെങ്കില്‍ ജയസാധ്യതയെ തന്നെ ബാധിക്കും.” സുധാകരന്‍ പറഞ്ഞു.
കണ്ണൂരിലെ കാര്യങ്ങള്‍ വര്‍ക്കിങ് പ്രസിഡന്റായിട്ട് കൂടി തന്നോട് കൂടിയാലോചിച്ചില്ലെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
Post Your Comments