Latest NewsKeralaCinemaMollywoodNewsEntertainment

മമ്മൂട്ടി അല്ല, ചിത്രത്തിൻ്റെ കഥയാണ് ആകർഷിച്ചത്; ‘പുഴു’ ഏറ്റെടുക്കാനുണ്ടായ കാരണം പറഞ്ഞ് പാർവതി തിരുവോത്ത്

മമ്മൂക്കയായിരിക്കും നായകനെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് പാർവതി

മെഗാസ്റ്റാർ മമ്മൂട്ടിയും പാർവതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ‘പുഴു’. ചിത്രീകരണത്തിനൊരുങ്ങുന്ന സിനിമയെ കുറിച്ച് വാചാലയായി പാർവതി. ചിത്രത്തില്‍ മമ്മൂക്കയായിരിക്കും നായകനെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് പാർവതി അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ചിത്രത്തിൻ്റെ കഥ തന്നെയായിരുന്നു ഈ സിനിമ തിരഞ്ഞെടുക്കാൻ കാരണമെന്ന് പർവതി പറയുന്നു.

മമ്മൂട്ടി നായകനാകുന്നു എന്നതാണോ അതോ ചിത്രത്തിന്റെ കഥയാണോ ആകര്‍ഷിച്ചത് എന്ന ചോദ്യത്തിന് കഥ തന്നെയാണ് തന്നെ ഈ ചിത്രം തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചതെന്ന് പാർവതി വ്യക്തമാക്കി. ചിത്രത്തില്‍ മമ്മൂട്ടി ഉണ്ടെന്ന് താന്‍ അറിഞ്ഞിരുന്നില്ലെന്നും ഹര്‍ഷദിന്റെ പടമാണെന്നും അറിയില്ലായിരുന്നെന്നും പാര്‍വതി പറഞ്ഞു.

Also Read:മമ്മൂട്ടിയാണ് നായകനെന്ന് അറിയില്ലായിരുന്നു, കഥയാണ് ആകർഷിച്ചത്: പുഴുവിനെ കുറിച്ച് പാർവതി തിരുവോത്ത്

‘ബ്രില്യന്റ് ആക്ടറാണ് മമ്മൂക്ക. അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാൻ സാധിക്കുന്നതിൽ സന്തോഷമുണ്ട്. ചിത്രത്തെ കുറിച്ച് നല്ല പ്രതീക്ഷയാണുള്ളത്. ഹര്‍ഷദ്-സുഹാസ്-ഷറഫു ഇവര്‍ ഒന്നിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഉണ്ടയ്ക്ക് ശേഷം ഹര്‍ഷദ് ഇക്കായുടെ സിനിമ വരിക എന്ന് പറയുമ്പോള്‍ പ്രതീക്ഷിക്കാന്‍ വകയുണ്ട്. മമ്മൂട്ടി-ഹര്‍ഷദ് രണ്ടുപേരും വീണ്ടും ഒന്നിക്കുകയാണ്. റത്തീനയുടെ ആദ്യ സിനിമയാണിത്. നല്ല പ്രതീക്ഷയുണ്ട്.’- പാർവതി പറഞ്ഞു.

നവാഗതയായ റത്തീന ഷര്‍ഷാദാണ് സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്. മമ്മൂട്ടിയും പാര്‍വതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് പുഴു. മലയാളത്തില്‍ ആദ്യമായാണ് മമ്മൂട്ടി ഒരു വനിതാ സംവിധായകയുടെ ചിത്രത്തില്‍ അഭിനയിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button