തിരുവനന്തപുരം: വഴിയരികിൽ നിന്നും കളഞ്ഞുകിട്ടിയ പേഴ്സും പണവും ഉടമയ്ക്ക് തിരിച്ച് നൽകി വയോധികൻ മാതൃകയായി. പങ്കന്‍ അണ്ണന്‍ എന്ന് നാട്ടുകാര്‍ വിളിക്കുന്ന ചുമട്ടു തൊഴിലാളിയും പത്ര ഏജന്റുമായ പങ്കജാക്ഷനാണ് തനിക്ക് വഴിയരികിൽ നിന്നും ലഭിച്ച പേഴ്സ് ഉടമയ്ക്ക് തിരികെ നൽകിയത്. പ്രതിഫലം നൽകാനൊരുങ്ങിയ ഉടമയോട് പങ്കൻ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നു.
നന്മ ചെയ്ത പങ്കജാക്ഷന് പാരിതോഷികം നൽകാൻ ശ്രമിച്ച ഉടമയോട് അദ്ദേഹം പറഞ്ഞതിങ്ങനെ ‘’ഞാന്‍ ഒരു കമ്മ്യൂണിസ്റ്റുകാരനാണ്. എനിക്ക് പാരിതോഷികം വേണ്ട. ഇനി നല്‍കിയേ പറ്റൂ എന്നാണെങ്കില്‍ നിങ്ങള്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ വികെ പ്രശാന്തിന് ഒരു വോട്ട് ചെയ്താല്‍ മതി.’ പാരിതോഷികമായി എൽഡിഎഫ് സ്ഥാനാർത്ഥിക്കൊരു വോട്ട് നൽകിയാൽ മതിയെന്ന പങ്കൻ്റെ വാക്കുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു.
Also Read:ഈ അഞ്ച് പേരും അഞ്ച് മണ്ഡലവും; ബിജെപിയുടെ ‘ഷുവർ ഹിറ്റ്’ പ്രതീക്ഷകൾ, ജനനായകന്മാർ നയിക്കും !
കഴിഞ്ഞദിവസം പത്രം ഇടാനായി പോകുമ്പോള്‍ തിരുവനന്തപുരം എസ്യുടി ആശുപത്രിക്ക് സമീപത്ത് നിന്നാണ് പങ്കജാക്ഷന് ബാഗ് ലഭിച്ചത്. തുറന്ന് നോക്കിയപ്പോള്‍ അതിനുള്ളില്‍ പതിനായിരം രൂപയിലധികമുണ്ടായിരുന്നു. ഉടന്‍ തന്നെ ബാഗിലെ കാര്‍ഡില്‍ നിന്നും കിട്ടിയ നമ്പറില്‍ വിളിച്ച് ഉടമയായ സ്ത്രീയെ വിവരം അറിയിച്ചു. തുടര്‍ന്ന് ബാഗ് സമീപത്തെ പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഉടമയും ഉടൻ തന്നെ സ്റ്റേഷനിലെത്തി. പങ്കൻ നേരിട്ട് ഉടമയ്ക്ക് പേഴ്സ് നൽകുകയായിരുന്നു.
Post Your Comments