CinemaNattuvarthaMollywoodLatest NewsKeralaNewsEntertainment

അഴിമതിയുടെ അഴിയാക്കഥകളാണ് ഇടത് ഭരണത്തിൽ, ധർമ്മം ജയിക്കാൻ ധർമ്മജൻ; കോൺഗ്രസ് സ്ഥാനാർഥി ധർമജൻ ബോൾഗാട്ടി

ബാലുശ്ശേരി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി നടൻ ധർമജൻ ബോൾഗാട്ടിയെ പ്രഖ്യാപിച്ചു.
തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളെക്കുറിച്ച് ധർമ്മജൻ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ധർമ്മജൻ പറയുന്നു.

‘ധർമം ജയിക്കാൻ ധർമജനൊപ്പം എന്നതാണ് എന്റെ ടാഗ് ലൈൻ. ഇതു ഞാൻതന്നെ ഉണ്ടാക്കിയതാണ്. വെറുതെ പ്രാസം ഒപ്പിക്കാനായി ഉണ്ടാക്കിയതല്ല. കേരളത്തിൽ ഇപ്പോൾ എല്ലായിടത്തും അധർമമാണു വിളയാടുന്നത്.’

‘അഴിമതിയുടെ അഴിയാക്കഥകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റുന്നു. അർഹരായവർക്കു തൊഴിലും അവകാശങ്ങളും നിഷേധിക്കപ്പെടുന്നു. ഇങ്ങനെ സമസ്ത മേഖലകളിലും അധർമം വിളയാടുകയാണ്. ഇത് അവസാനിച്ചേ പറ്റൂ. അതിന് യുഡിഎഫ് അധികാരത്തിൽ വരണം’ ധർമ്മജൻ വ്യക്തമാക്കി.

‘പാർട്ടി എവിടെ മത്സരിക്കാൻ പറഞ്ഞാലും മത്സരിക്കും. സ്ഥാനാർഥിയായാലും ഇല്ലെങ്കിലും യുഡിഎഫിനായി പ്രചാരണത്തിനിറങ്ങും. ജയസാധ്യതയുള്ളതോ ഇല്ലാത്തതോ ആയ മണ്ഡലത്തിൽ നിർത്തിയാലും മത്സരിക്കും. ഞാനൊരു കോൺഗ്രസ് പ്രവര്‍ത്തകനാണ്. അതിനെ നെഞ്ചിലേറ്റി നടക്കുന്ന ഒരാൾ. പാർട്ടിയുടെ ഏത് തീരുമാനവും നിറവേറ്റും. ധർമ്മജൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button