COVID 19Latest NewsNewsInternational

ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 12 കോടി കടന്നു

ന്യൂയോര്‍ക്ക് : ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ട് കോടി പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം നാല് ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ 26.58 ലക്ഷമായി ഉയര്‍ന്നു. ഒന്‍പത് കോടി അറുപത്തിയഞ്ച് ലക്ഷം പേര്‍ രോഗമുക്തി നേടി.

Read Also : ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ യാതൊരു കൃത്രിമവും കാട്ടാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

അമേരിക്ക,ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയില്‍ മാത്രം മൂന്ന് കോടി രോഗബാധിതരുണ്ട്.അരലക്ഷത്തിനടുത്ത് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 5.46 ലക്ഷം പേര്‍ മരിച്ചു.രണ്ട് കോടി ഇരുപത്തിയൊന്ന് ലക്ഷം പേര്‍ രോഗമുക്തി നേടി.

രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ ഒരു കോടി പതിമൂന്ന് ലക്ഷം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 25,000ത്തിലധികം പേര്‍ക്കാണ് കഴിഞ്ഞദിവസം വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് ലക്ഷത്തിലധികം പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.1.58 ലക്ഷം പേര്‍ മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button