മുംബൈ: കാളയുടെ ജന്മദിനം ആഘോഷമാക്കിയ യുവാവിനും സുഹൃത്തുക്കളുമെതിരെ കേസെടുത്ത് പൊലീസ്. മുംബൈ പൊലീസാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ആളുകളെക്കൂട്ടി കാളയുടെ ജന്മദിനമാഘോഷിച്ചതിനാണ് യുവാവിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
മഹാരാഷ്ട്രയിലെ ഡോംബിവ്ലിയിലാണ് സംഭവം. കൊവിഡ് വ്യാപനത്തിനിടെ സാമൂഹിക അകലം പാലിക്കാതെയും മുഖാവരണം ധരിക്കാതെയും നൂറോളംപേര്‍ ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. ഇതിൻ്റെ വീഡിയോ വൈറലാവുകയും ചെയ്തിരുന്നു. വീഡിയോയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ്.
Also Read:മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയാല്‍ മത്സരിക്കുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല : കെ.മുരളീധരന്‍
ആഘോഷദൃശ്യങ്ങള്‍ തരംഗമായതോടെയാണ് കാളയുടെ ഉടമയും ഡോംബിവ്ലി സ്വദേശിയുമായ കിരണ്‍ മാത്രേയുടെയും സുഹൃത്തുക്കളുടെയും പേരില്‍ ഡോംബിവ്ലി വിഷ്ണുനഗര്‍ പൊലീസ് കേസെടുത്തത്. ഒരുകൂട്ടം യുവാക്കള്‍ കാളയെ നടുക്കുനിര്‍ത്തി പിറന്നാള്‍ കേക്ക് മുറിക്കുന്നതും ‘ഹാപ്പി ബര്‍ത്ത് ഡേ ടു യൂ ഷെഹന്‍ഷാ’ എന്നുപാടുന്നതും വീഡിയോയില്‍ കാണാം.
Post Your Comments