Latest NewsNewsSaudi ArabiaGulf

പക്ഷാഘാതം ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു

റിയാദ്: പക്ഷാ ഘാതം ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന തൃശൂര്‍ സ്വദേശി റിയാദിൽ മരിച്ചു. വരന്തരപ്പിള്ളി കാരികുളം സ്വദേശി തോട്ടുവേലിപ്പറമ്പില്‍ റഫീഖ് (43) ആണ് മരിച്ചിരിക്കുന്നത്. കഴിഞ്ഞ നവംബര്‍ 17ന് പക്ഷാഘാതം ബാധിച്ചതിനെ തുടര്‍ന്ന് റിയാദിലെ പ്രിന്‍സ് മുഹമ്മദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ ചികിത്സയിലായിരുന്നു ഇദ്ദേഹം ഉണ്ടായിരുന്നത്. തുടർചികിത്സക്കായി ഈ മാസം 17ന് നാട്ടിലേക്ക് കൊണ്ടുപോകാനിരിക്കെയാണ് മരണം സംഭവിച്ചത് .

പിതാവ്: അബ്ദുൾ റസാഖ്. മാതാവ്: ജമീല. ഭാര്യ: നസീമ. മക്കള്‍: റഹന, ആദില്‍. നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് റിയാദില്‍ ഖബറടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button