Latest NewsNewsIndia

റോഹിങ്ക്യൻ മുസ്ലിങ്ങളെ അനധികൃത കുടിയേറ്റക്കാരായി കാണരുതെന്ന് സിപിഎം

ന്യൂഡൽഹി : മ്യാന്‍മറില്‍ നിന്ന് അനധികൃതമായി രാജ്യത്തേക്ക് കടക്കുന്നവരെ തടയാന്‍ വടക്കുകിഴക്കന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ നിര്‍ദേശത്തില്‍ ആശങ്ക പ്രകടിപ്പിച്ച്‌ സിപിഎം. രാജ്യത്തിന്റെ സുരക്ഷയ്ക്കു തന്നെ വെല്ലുവിളിയായ അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയാനും അവരെ പിടിച്ച്‌ നാടുകടത്തല്‍ നടപടികള്‍ ആരംഭിക്കാനും ആഭ്യന്തര മന്ത്രാലയം നടത്തുന്ന നീക്കത്തിനെതിരേയാണ് സിപിഎം പിബി പത്രക്കുറിപ്പിറക്കിയത്.

Read Also : 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ തീരുമാനം

ആംഗ് സാന്‍ സൂകിയുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പുറത്താക്കി അധികാരം പിടിച്ചെടുത്ത സൈനിക ഭരണാധികാരികള്‍ നടത്തിയ അക്രമത്തില്‍ നിന്ന് രക്ഷപ്പെടുന്ന ആളുകളോടുള്ള മനുഷ്യത്വരഹിതവും ജനാധിപത്യവിരുദ്ധവുമായ നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ കാട്ടുന്നതെന്ന് സിപിഎം ആരോപിക്കുന്നു.

സൈനിക ഏറ്റെടുക്കലിനെതിരെ ധീരമായി പ്രതിഷേധിക്കുന്ന അയല്‍വാസികളായ മ്യാന്‍മറിനോട് ഇന്ത്യന്‍ ജനതയ്ക്ക് വലിയ സഹതാപവും പിന്തുണയുമുണ്ടെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ ഈ സഹതാപം പ്രതിഫലിപ്പിക്കണമെന്നും പത്രക്കുറിപ്പില്‍ പറയുന്നു. റോഹിങ്ക്യക്കാരെ ”അനധികൃത കുടിയേറ്റക്കാര്‍” ആയി കണക്കാക്കരുത്. അവര്‍ക്ക് അഭയാര്‍ത്ഥി പദവി നല്‍കുകയും മാനുഷികമായ സഹായം നല്‍കുകയും വേണമെന്നും സിപിഎം പിബി.

അതേസമയം, ആഴ്ചകള്‍ക്കു മുന്‍പാണ് റോഹിങ്ക്യന്‍ മുസ്ലീങ്ങളെ രാജ്യസുരക്ഷ മുന്‍നിര്‍ത്തി ബംഗ്ലാദേശ് സര്‍ക്കാര്‍ രാജ്യത്തുനിന്നും കുടിയൊഴിപ്പിച്ച്‌ തുടങ്ങിയത്. . ഭാസന്‍ ചാര്‍ ദ്വീപിലെ പുനരധിവാസ കേന്ദ്രത്തിലേക്കാണ് റോഹിങ്ക്യന്‍ മുസ്ലീങ്ങളെ ബംഗ്ലാദേശ് സര്‍ക്കാര്‍ മാറ്റി പാര്‍പ്പിക്കുന്നത്. കഴിഞ്ഞ ദിവസം കപ്പലില്‍ നാടുകടത്തിയ സംഘത്തില്‍ ഏഴായിരത്തിലേറെ പേരാണ് ഉണ്ടായിരുന്നത്.

കഴിഞ്ഞ ഡിസംബറില്‍ ആരംഭിച്ച പുനരധിവാസ പദ്ധതി പ്രകാരം നാലാമത്തെ സംഘത്തെയാണ് ദ്വീപിലേക്കയച്ചത്. റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ രാജ്യത്തിന് ഭീഷണിയാണെന്ന നിലപാടാണ് ബംഗ്ലാദേശ് സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇനിയും കുടിയൊഴിപ്പിക്കലുകള്‍ തുടരുമെന്നും ഭരണകൂടം വ്യക്തമാക്കി. ലോകത്തിലെ എല്ലാ മനുഷ്യാവകാശ സംഘടനകളുടെയും എതിര്‍പ്പുകള്‍ തള്ളിയാണ് നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button