COVID 19Latest NewsUAENewsGulf

റഷ്യന്‍ വാക്‌സിന്‍ പരീക്ഷണം യുഎഇയില്‍ പൂര്‍ത്തിയായി

അബുദാബി: യുഎഇയില്‍ റഷ്യയുടെ സ്പുട്‌നിക് 5 കൊവിഡ് വാക്‌സിന്‍ പരീക്ഷണം പൂര്‍ത്തിയായി. 1000 സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് വാക്‌സിന്റെ രണ്ടുഡോസ് നൽകിയിരിക്കുന്നത്.

വാക്‌സിന്‍ സ്വീകരിച്ചവരെ 180 ദിവസം നിരന്തര നിരീക്ഷണത്തിന് വിധേയമാക്കുന്നതാണ് അടുത്ത ഘട്ടം എന്നത് . വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണ ഫലം ഏപ്രിലില്‍ പുറത്ത് വിടുന്നതാണ്. സ്പുട്‌നിക് 5ന് 91.6% ഫലപ്രാപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നത്. റഷ്യയിലെ ഗമാലേയ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജി വികസിപ്പിച്ച വാക്‌സിനാണ് സ്പുട്‌നിക്-5. നിലവില്‍ സിനോഫാം, ഫൈസര്‍, സ്പുട്‌നിക്-5, ഓക്‌സ്ഫഡ് ആസ്ട്രസെനക്ക എന്നീ കൊവിഡ് വാക്‌സിനുകള്‍ക്കാണ് യുഎഇ അംഗീകാരം നല്‍കിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button