ന്യൂഡല്‍ഹി : 15 വര്‍ഷം പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ നിരത്തില്‍ നിന്ന് ഒഴിവാക്കുന്നു. കാലപ്പഴക്കം ചെന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനാണ് നീക്കം. കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റേതാണ് നിർദ്ദേശം.
Read Also : മയക്കി കിടത്തിയ സിംഹക്കുട്ടിയുമായി വിവാഹ ഫോട്ടോ ഷൂട്ട് ; നവദമ്പതികൾക്കെതിരെ വൻ പ്രതിഷേധം
2022 ഏപ്രിലില്‍ 15 വര്‍ഷം പൂര്‍ത്തിയാകുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ ഈ നിര്‍ദേശത്തിന് കീഴില്‍ വരുമെന്നും നിർദ്ദേശത്തിൽ പറയുന്നു.
ബജറ്റില്‍ അവതരിപ്പിച്ച സ്‌ക്രാപ്പേജ് പോളിസി അനുസരിച്ച് വാണിജ്യ വാഹനങ്ങളുടെ ആയുസ് 15 വര്‍ഷവും സ്വകാര്യ വാഹനങ്ങള്‍ 20 വര്‍ഷവും ഉപയോഗിക്കാമെന്നാണ് നിര്‍ദ്ദേശം.
Post Your Comments