YouthLatest NewsNewsLife StyleDevotionalSpirituality

കള്ളം പറയുന്നത് ഈ നക്ഷത്രക്കാർക്ക് ഇഷ്ടമല്ല !

ഹിന്ദു മതത്തിൽ വിശ്വസിച്ച് ജീവിക്കുന്നവർക്ക് ജ്യോതിഷം പ്രാധാന്യമേറിയ ഒന്നാണ്. നമ്മുടെ ജീവിതത്തിലെ ഓരോ കാര്യങ്ങളെയും ജന്മ നക്ഷത്രഫലങ്ങള്‍ സ്വാധീനിയ്ക്കുന്നുണ്ട്. ജനിക്കുന്ന സമയവും ജന്മനക്ഷത്രങ്ങളും മനുഷ്യന്റെ സ്വഭാവത്തെയും ഭാവി ജീവിതത്തിലെ ഗുണദോഷ സമിശ്രങ്ങളെയും പ്രവചിക്കാന്‍ സാധിക്കുമെന്നാണ് ജ്യോതിഷം പറയുന്നത്. നിങ്ങളുടെ നക്ഷത്ര പ്രകാരം സ്വഭാവ രീതികളും ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളും രേഖപ്പെടുത്തിയിട്ടുണ്ടാകും. പൂരാടം നക്ഷത്രക്കാരെ കുറിച്ചറിയാം.

Also Read:വിജയ് ഹസാരെ ട്രോഫി; മുംബൈ ഉത്തർപ്രദേശ് ഫൈനൽ പോരാട്ടം \വിനയ പ്രകൃതരാണ് പൂരാടം നക്ഷത്രക്കാർ. ചിലസമയത്തോക്കെ അതിവിനയം ഇവർക്ക് വിനയാകാറുമുണ്ട്. യുക്തിപരമായി കാര്യങ്ങളെ കാണുന്നവരാണ് ഇവർ. സ്വന്തം വിശ്വാസങ്ങളിൽ ഇവർ ഉറച്ചുനിൽക്കും. എന്തെങ്കിലും തിരുമാനിച്ചാൽ അത് ഇവർ ചെയ്യും. അത് ശരിയോ തെറ്റോ എന്ന് നോക്കില്ല. പെട്ടന്ന് തന്നെ തീരുമാനങ്ങളെടുക്കാൻ ഇവർക്കാകും. അതിനാൽ തന്നെ പലപ്പോഴും അബദ്ധങ്ങളിൽ ചാടാം. ഇത് തെറ്റിദ്ധാരണകൾക്കും കാരണമായേക്കാം.

എഴുത്ത് ഇഷ്ടപ്പെടുന്നവരാണ് ഇവർ. പ്രത്യേകിച്ച് കവിതകൾ എഴുതുവാനും ആസ്വദിയ്ക്കുവാനും ഇവർക്കിഷ്ടമാണ്. തടസങ്ങൾ ഈ നക്ഷത്രക്കാരെ പ്രതിസന്ധിയിലാക്കില്ല. സാഹസങ്ങൾ ഏറ്റെടുക്കാനും ഈ നക്ഷത്രക്കാർ തയ്യാറായിരിയ്ക്കും. സമൂഹത്തിൽനിന്നും ബഹുമാനവും ആദരവും ഇവർ നേടും. നുണകളെ വെറുക്കുന്നവരാണ് ഇവർ. സത്യസന്ധരായിരിയ്ക്കാൻ എപ്പോഴും ആഗ്രഹിയ്ക്കുന്നവരാണ് പൂരാടം നക്ഷത്രക്കാർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button