Latest NewsKerala

പി.സി. ചാക്കോ എ​ന്‍.​ഡി.​എ​യിലേക്കോ? തീരുമാനം​ ഉടനെന്ന് സൂചന ​

കോ​ണ്‍​ഗ്ര​സ്​ സം​സ്​ഥാ​ന ​ഘ​ട​ക​ത്തി​ലെ ഗ്രൂ​പ്പു​ക​ളി​ക​ളും മ​റ്റും ഏ​റെ വേ​ദ​നി​പ്പി​ച്ചു.​

ഉ​മ്മ​ന്‍ ചാ​ണ്ടി​യും ര​മേ​ശ്​ ചെ​ന്നി​ത്ത​ല​യും ന​യി​ക്കു​ന്ന ഗ്രൂ​പ്പി​​ലെ ഏ​ജ​ന്‍​റു​മാ​രും ആ​ശ്രി​ത​രും മാ​ത്ര​മാ​ണ്​ കോ​ണ്‍​ഗ്ര​സ്​ പ​ട്ടി​ക​യി​ല്‍ ഇ​ടം​പി​ടി​ച്ച​തെ​ന്ന്​ നി​യ​മ​സ​ഭ സീ​റ്റ്​ നി​ര്‍​ണ​യ​ത്തി​ലെ അ​തൃ​പ്​​തി പ​ര​സ്യ​മാ​ക്കി പാ​ര്‍​ട്ടി വി​ട്ട മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ്​ നേ​താ​വ്​ പി.​സി.​ ചാ​ക്കോ.​ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പിസി ചാക്കോയുടെ പ്രതികരണം. കോ​ണ്‍​ഗ്ര​സ്​ സം​സ്​ഥാ​ന ​ഘ​ട​ക​ത്തി​ലെ ഗ്രൂ​പ്പു​ക​ളി​ക​ളും മ​റ്റും ഏ​റെ വേ​ദ​നി​പ്പി​ച്ചു.​

പി​ന്നീ​ട്​ സ്​​ഥാ​നാ​ര്‍​ഥിനി​ര്‍​ണ​യ​ത്തി​ലെ ജ​നാ​ധി​പ​ത്യവി​രു​ദ്ധ ന​ട​പ​ടി​ക​ള്‍ സ​ഹി​ക്കാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​യി.​ പ​ല​രു​മാ​യും കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ചചെ​യ്​​തു.​ എ​ന്നാ​ല്‍, എ​ല്ലാ ജ​നാ​ധി​പ​ത്യമ​ര്യാ​ദ​ക​ളും പാ​ര്‍​ട്ടി​യി​ല്‍ ലം​ഘി​ക്ക​പ്പെ​ടു​ന്ന രീ​തി തു​ട​രു​ക​യാ​ണ്​.​ സീ​നി​യ​ര്‍ നേ​താ​വെ​ന്ന നി​ല​യി​ല്‍ ഇ​തൊ​ന്നും ഉ​ള്‍​ക്കൊ​ള്ളാ​നോ അം​ഗീ​ക​രി​ക്കാ​നോ ക​ഴി​യു​ന്നി​ല്ല.​

read also: ക്വാഡില്‍ 4 ലോകശക്തികൾ കൈകോർത്തതോടെ നെഞ്ചിടിപ്പേറി ചൈന

ത​ന്നെ​പ്പോ​ലെ ചി​ന്തി​ക്കു​ന്ന​വ​ര്‍ പ​ല​രും പാ​ര്‍​ട്ടി​യി​ല്‍ ഉ​ണ്ട്.​ അ​വ​രു​ടെ പ്ര​തി​ഷേ​ധം കാ​ണേ​ണ്ടി​വ​രും.​ ഈ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ രാ​ജി​വെ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. എൻഡിഎ പ്രവേശനത്തെ കുറിച്ച് തള്ളുന്നില്ലെന്നും പിസി ചാക്കോ പറഞ്ഞു. നാ​ളെ എ​ന്ത്​​ എ​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​നം വൈ​കി​ല്ല. രാ​ഷ്​ട്രീ​യ നി​ല​പാ​ട്​ സം​ബ​ന്ധി​ച്ച തീരുമാനം​ ഉ​ട​നു​ണ്ടാ​കും.​ വി​വി​ധ ത​ല​ങ്ങ​ളി​ല്‍ ച​ര്‍​ച്ച തു​ട​രു​ക​യാ​ണ് എന്നും ചാക്കോ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button