Latest NewsKeralaNews

നേമത്തോ പുതുപ്പള്ളിയിലോ? നിലപാട് വ്യക്തമാക്കി ഉമ്മന്‍ചാണ്ടി

നിലവില്‍ എല്ലാ മണ്ഡലത്തിലും കരുത്തരായ സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിലും നേമത്തും സ്ഥാനാർഥിയായി മുൻ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഉമ്മന്‍ചാണ്ടി മത്സരിക്കുെമെന്നു വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഈ വാര്‍ത്തകള്‍ നിഷേധിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ‌ ഉമ്മന്‍ചാണ്ടി. ഒരേസമയം രണ്ട് സ്ഥലങ്ങളില്‍ ഇതുവരെ മത്സരിച്ചിട്ടില്ല. ഇനി മത്സരിക്കാനുള്ള ആലോചനയുമില്ലെന്നും മാദ്ധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു..

നേമത്തെ സ്ഥാനാര്‍ത്ഥി ആര് എന്നത് സംബന്ധിച്ച്‌ ഇത്ര അനിശ്ചിതത്വത്തിന്റെ ആവശ്യമുണ്ടോ എന്ന ചോദ്യത്തിന് അനിശ്ചിതത്വമൊക്കെ ഉടനെ മാറും എന്നും അദ്ദേഹം പറഞ്ഞു

read also:കൊല്ലം ഡിസിസിയ്ക്ക് പിന്നാലെ തൃപ്പുണിത്തുറയിലും പൊട്ടിത്തെറി; കോണ്‍ഗ്രസില്‍ കൂട്ടരാജി

നേമത്ത് മത്സരിക്കാന്‍ ഒരുങ്ങുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പോകുന്നുണ്ടെന്ന കാര്യം വിളിച്ച്‌ പറഞ്ഞപ്പോഴാണ് താന്‍ അറിയുന്നത്. ആ അറിവേ ഇക്കാര്യത്തില്‍ തനിക്കുള്ളു. നിലവില്‍ എല്ലാ മണ്ഡലത്തിലും കരുത്തരായ സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. നേമത്തും അങ്ങനെ തന്നെയായിരിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button