മുംബൈ: സുപ്രീം കോടതി വിധിയ്‌ക്കെതിരെ പ്രതിഷേധവുമായി മുസ്ലിം സംഘടനകള്‍. വിശുദ്ധ ഖുര്‍ആനിലെ 26 സൂക്തങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യു.പി ശിയ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ വസീം റിസ്വി സുപ്രീം കോടതിയില്‍ കേസ് നല്‍കിയതിനെതിരെ വ്യാപക വിമര്‍ശനം. കേസുന്നി- ശിയ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത പടര്‍ത്താന്‍ നീക്കം നടത്തിയ റിസ്വിയെ അറസ്റ്റ് ചെയ്യണമെന്ന മജ്ലിസ് ഉലമായെ ഹിന്ദ് ജനറല്‍ സെക്രട്ടറി മൗലാന ഖല്‍ബേ ജവാദ് ആവശ്യപ്പെട്ടു.സ് അടിയന്തരമായി തള്ളണമെന്നും കേസ് നല്‍കിയ റിസ്വിയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് മുസ്ലിം സംഘടനകള്‍ രംഗത്തെത്തി.
Read Also: നാവ് പിഴച്ചു…ഖേദപ്രകടന നാടകം വിശ്വാസികൾ വിശ്വസിക്കുമോ? അമളി പറ്റി പിണറായി സർക്കാർ
അതേസമയം കേസ് അടിയന്തരമായി സുപ്രീം കോടതി തള്ളണമെന്നും ഖുര്‍ആന്‍ ഒരിക്കലും അക്രമത്തിന് ആളുകളെ പ്രേരിപ്പിക്കുന്നില്ലെന്നും അഖിലേന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാന മഹ്മൂദ് ദയാബാദി പറഞ്ഞു. 14 നൂറ്റാണ്ടുകള്‍ക്കിടെ ഖുര്‍ആനിലെ ഒറ്റ വാക്കിനുപോലും തിരുത്ത് സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശിയ- സുന്നി വിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിച്ച് അവസരം മുതലെടുക്കാനാണ് റിസ്വിയുടെ ശ്രമമെന്ന് സന്നദ്ധ പ്രവര്‍ത്തകന്‍ അബ്ബാസ് കാസ്മി പറഞ്ഞു. സുന്നി- ശിയ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത പടര്‍ത്താന്‍ നീക്കം നടത്തിയ റിസ്വിയെ അറസ്റ്റ് ചെയ്യണമെന്ന മജ്ലിസ് ഉലമായെ ഹിന്ദ് ജനറല്‍ സെക്രട്ടറി മൗലാന ഖല്‍ബേ ജവാദ് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ അറസ്റ്റ് ചെയ്യുന്നില്ലെങ്കില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ബോധപൂര്‍വമായ ശ്രമമായേ ഇതിനെ കാണാനാവൂ എന്നും റിസ്വി ശിയയും സുന്നിയുമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാൽ ജനവികാരം വൃണപ്പെടുത്താനുള്ള റിസ്വിയുടെ നീക്കത്തിനെതിരെ മുംബൈ ആസ്ഥാനമായുള്ള റസ അക്കാദമി സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. പ്രതിക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് വെള്ളിയാഴ്ച നല്‍കിയ ഹരജിയില്‍ പറയുന്നു. ഖുര്‍ആനില്‍ 26 സൂക്തങ്ങള്‍ ആദ്യ മൂന്നു ഖലീഫമാര്‍ ചേര്‍ത്തതാണെന്നും അധികാരമുറപ്പിക്കല്‍ മാത്രമായിരുന്നു ലക്ഷ്യമെന്നും റിസ്വി ഹരജിയില്‍ പറഞ്ഞിരുന്നു. ഇവ ജിഹാദിനും ഹിംസക്കും പ്രോല്‍സാഹനം നല്‍കുന്നവയാണെന്നായിരുന്നു കാരണം നിരത്തിയത്. റിസ്വിയുടെ ഹരജി സുപ്രീം ഇതുവരെ ഫയലില്‍ സ്വീകരിച്ചിട്ടില്ല.
Post Your Comments