Latest NewsIndia

‘മാജിക് രോഗശാന്തി’ ,പ്ലാസ്റ്ററിൽ നിന്ന് ക്രേപ്പ് ബാൻഡേജിലേക്ക് 2 ദിവസം കൊണ്ടെത്തി കാലൊടിഞ്ഞ മമത

കാലിനു ഗുരുതര പരിക്കുണ്ടായതായും കാൽ ഒടിഞ്ഞതായുമാണ് മമതയുൾപ്പെടെ തൃണമൂൽ കോൺഗ്രസും ആശുപത്രി അധികൃതരും പുറത്തു വിട്ട വിവരം.

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ നന്ദഗ്രാമിൽ ആക്രമണം ഉണ്ടായപ്പോൾ കാൽ ഒടിഞ്ഞതായി ആരോപിച്ച് പ്രവേശിപ്പിച്ചിരുന്ന ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണത്തിനിടെ പരിക്കേറ്റതിനെ തുടർന്ന് മുഖ്യമന്ത്രി മമത ബാനർജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കാലിനു ഗുരുതര പരിക്കുണ്ടായതായും കാൽ ഒടിഞ്ഞതായുമാണ് മമതയുൾപ്പെടെ തൃണമൂൽ കോൺഗ്രസും ആശുപത്രി അധികൃതരും പുറത്തു വിട്ട വിവരം.

എന്നാൽ രണ്ടു ദിവസത്തിന് ശേഷം മമതയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. നന്ദഗ്രാമിൽ തനിക്കെതിരായ ആക്രമണത്തെത്തുടർന്നാണ് തനിക്ക് പരിക്കേറ്റതെന്ന് മമത ബാനർജി അവകാശപ്പെട്ടിരുന്നു. കാറിൽ കയറാൻ ശ്രമിക്കുന്നതിനിടെ നാലോ അഞ്ചോ പേർ പെട്ടെന്ന് തന്നെ തള്ളിയിട്ടതായും കാലിന് പരിക്കേറ്റതായും മമത ബാനർജി ആരോപിച്ചിരുന്നു. കാലിൽ വീക്കം ഉണ്ടെന്നും തനിക്ക് നെഞ്ചുവേദനയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. തുടർന്ന്, അവരെ എസ്എസ്കെഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അവിടെ മമത ബാനർജിക്ക് ഗുരുതരമായ ഒടിവുണ്ടായതായി കണ്ടെത്തി. എന്നാൽ രണ്ട് ദിവസത്തിനുള്ളിൽ അവരെ ഇപ്പോൾ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതും കാലിലെ പ്ലാസ്റ്റർ മാറ്റി ക്രേപ് ബാൻഡേജ് കെട്ടിയതിനെയും ആണ് ഇപ്പോൾ സോഷ്യൽ മീഡിയ പരിഹസിക്കുന്നത്. അത്ഭുത രോഗശാന്തി എന്നാണ് പലരും ഇതിനെ വിശേഷിപ്പിച്ചത്. മുഖ്യമന്ത്രിയെ ആശുപത്രിയിൽ നിന്ന് വീൽചെയറിൽ കയറ്റി നേരെ കൊൽക്കത്തയിലെ കാളിഘട്ട് വീട്ടിലേക്ക് കൊണ്ടുപോകുമ്പോഴുള്ള ഫോട്ടോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

read also: ബിന്ദു അമ്മിണിയുടേയും കനകദുർഗ്ഗയുടേയും സുരക്ഷ; ഒരു വിവരവും കയ്യിലില്ലെന്ന് ആഭ്യന്തര വകുപ്പ്

ഗുരുതരമായ ഒടിവുണ്ടായതായി ആരോപിക്കപ്പെടുന്ന മമത ബാനർജിയെ കാലിൽ ഇപ്പോൾ ക്രേപ്പ് ബാൻഡേജുമായാണ് കാണുന്നത്, പരിക്കിന്റെ ഗുരുതരാവസ്ഥയെക്കുറിച്ച് ഇതോടെ സോഷ്യൽ മീഡിയയും ബിജെപി വൃത്തങ്ങളും ചോദ്യങ്ങൾ ഉന്നയിക്കുകയാണ്. നേരത്തെ തന്നെ ഇത് മമതയുടെ നാടകമാണെന്നായിരുന്നു ആരോപണം. ഇത് ശരിവെക്കുന്ന തരത്തിലാണ് ഇപ്പോൾ കാര്യങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button