Latest NewsKeralaNews

ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നൽകിയില്ല; കോണ്‍ഗ്രസില്‍ കൂട്ടരാജി

കൊല്ലം : ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കൊല്ലത്ത് കോൺഗ്രസ്സിൽ കൂട്ടരാജി. രണ്ട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരും മുഴുവൻ മണ്ഡലം പ്രസിഡന്റുമാരുമാണ് രാജിവെച്ചത്.

ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിച്ചതിൽ കൊല്ലത്ത് പ്രവർത്തകർ ശക്തമായി പ്രതിഷേധിച്ചിരുന്നു. ബിന്ദു കൃഷ്ണയ്ക്ക് സീറ്റു നൽകാത്ത കോൺഗ്രസ് നടപടിയിൽ പ്രതിഷേധിച്ച് ഡിസിസി ഭാരവാഹികൾ, ബ്ലോക്ക് ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റുമാർ ഉൾപ്പെടെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഉൾപ്പെടെ ഇ മെയിൽ അയച്ചിട്ടുണ്ട്.

Read Also : വെള്ളം കുടിക്കാൻ അമ്പലത്തിൽ കയറിയതിന്റെ പേരിൽ ക്രൂരമർദ്ദനം

നാലര വർഷക്കാലം ജില്ലയിൽ ജനങ്ങൾക്കിടയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ബിന്ദു കൃഷ്ണയെ ഒഴിവാക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് നേതാക്കൾ പറയുന്നത്. ജില്ലയിൽ കോൺഗ്രസ്സിന്റെ വിജയത്തെ തന്നെ ഇത് ബാധിക്കുമെന്നും നേതാക്കൾ അഭിപ്രായപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button