Latest NewsFootballNewsSports

‘ഇന്ത്യൻ ഫുട്ബോളിൽ പുതിയ രാജാക്കന്മാർ’ മുംബൈയ്ക്ക് കിരീടം

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഏഴാം സീസണിൽ മുംബൈയ്ക്ക് കിരീടം. ഫറ്റോർഡ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ എടികെ മോഹൻ ബഗാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് മുംബൈ സിറ്റി എഫ്സികന്നികിരീടത്തിൽ മുത്തമിട്ടു. ലീഗ് ഘട്ടത്തിൽ ആദ്യ രണ്ടു സ്ഥാനക്കാർ കൂടിയായ ഇരുടീമുകളും തമ്മിലുള്ള മത്സരം ആവേശം നിറഞ്ഞതായിരുന്നു. നേരത്തെ ലീഗ് ഘട്ടത്തിൽ ചാമ്പ്യന്മാരായ മുംബൈ ഫൈനലും ഇതാവർത്തിക്കുകയായിരുന്നു.

18ാം മിനിറ്റിൽ ഡേവിഡ് വില്യംസിന്റെ ഗോളിൽ എടികെ ആദ്യം ലീഡ് നേടി. എന്നാൽ 29ാം മിനിറ്റിൽ ടിരിയുടെ സെൽഫ് ഗോളിൽ മുംബൈ ഒപ്പമെത്തുകയായിരുന്നു. മത്സരം എക്സ്ട്രാ ടൈമിലേക്കും പെനൽറ്റിയിലേക്കും നീങ്ങുമെന്നിരിക്കെയായിരുന്നു എടികെയുടെ നെഞ്ച് തുളച്ച് മുംബൈയുടെ വിജയ ഗോൾ. 90ാം മിനിറ്റിൽ ഇന്ത്യൻ താരം ബിപിൻ സിംഗിന്റെ ഗോളിൽ മുംബൈയുടെ ആദ്യ കിരീടം. പകരക്കാരനായി ഇറങ്ങിയ ബർത്തലോമിയോ ഒഗ്‌ബെച്ചെയായിരുന്നു ഗോളിന് വഴിയൊരുക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button