ചെന്നൈ: കോവിഡ് വാക്സിൻ കുത്തിവെപ്പ് നടത്താമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് മയക്കുമരുന്ന് കുത്തിവെച്ച് വീട്ടിൽനിന്ന് 30 പവന്റെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. പെരമ്പലൂർ കീഴ്ക്കരക്കാട് സത്യ(30) ആണ് പ്രതി.
അകന്നബന്ധുവായ കൃഷ്ണമൂർത്തിയുടെ വീട്ടിലെത്തി തന്റെ പക്കൽ കോവിഡ് വാക്സിനുണ്ടെന്ന് പറയുകയുണ്ടായി. തുടർന്ന് കൃഷ്ണമൂർത്തിയും കുടുംബാംഗങ്ങളും കുത്തിവെപ്പിന് സമ്മതിക്കുകയുണ്ടായി. കൃഷ്ണമൂർത്തി, ഭാര്യ രാസാത്തി, രണ്ട് പെൺമക്കൾ എന്നിവരാണ് കുത്തിവെപ്പിന് നിന്നത്.
കോവാക്സിന് പകരം മയക്കുമരുന്ന് കുത്തിെവച്ചതോടെ നാലുപേരും ബോധരഹിതരായി. തുടർന്ന് 30 പവെൻറ സ്വർണാഭരണങ്ങളുമായി പ്രതി മുങ്ങുകയാണ് ഉണ്ടായത്. അടുത്തദിവസം രാവിലെ ബോധം തെളിഞ്ഞതോടെയാണ് കുടുംബം തട്ടിപ്പിനിരയായ വിവരം അറിയുന്നത്. തുടർന്ന് രാമനത്തം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയുണ്ടായി. സത്യയെ മംഗലാപുരത്തുവെച്ചാണ് പൊലീസ് പിടികൂടിയത്.
Post Your Comments