Latest NewsKeralaIndiaNews

കിറ്റും ക്ഷേമ പെൻഷനുമായി ‘വികസിക്കുന്ന’ കേരളവും ഉൽപാദനത്തിലും ഇൻഫ്രാസ്ട്രക്ചറിലും കുതിക്കുന്ന യുപിയും; വൈറൽ കുറിപ്പ്

വികസനകുതിപ്പിൽ ഉത്തർപ്രദേശ്

തെരഞ്ഞെടുപ്പ് അടുത്തതോടെ കിറ്റും ക്ഷേമ പെൻഷൻ വിതരണവുമാണ് കേരളത്തിലെ ഭരണപാർട്ടി ഉയർത്തിപ്പിടിക്കുന്ന പ്രധാന പ്രചരണ വിഷയം. പുരോഗമനമെന്നും വളർച്ചയെന്നും പറയുമ്പോൾ കേരളത്തിലേക്ക് മാത്രം വിരൽ ചൂണ്ടുന്നവർ മനഃപൂർവ്വം ഒഴിവാക്കുന്ന, ഇൻസൾട്ട് ചെയ്യുന്ന ഒരു സംസ്ഥാനമുണ്ട് – ഉത്തർപ്രദേശ്. യു പിയിലെ വികസന പ്രവർത്തനങ്ങളോ പുരോഗമനങ്ങളോ കേരളത്തിലെ നിഷ്പക്ഷരെന്ന് വാദിക്കുന്ന ഒരുകൂട്ടരും പുരോഗമന ചിന്താഗതിക്കാരും ഒരിക്കലും കാണില്ല. ഇക്കൂട്ടർക്ക് ഇപ്പോഴും വലുത് ‘കിറ്റും പെൻഷനും’ തന്നെ. സാമ്പത്തിക വിദഗ്ദ്ധന്മാരൊന്നുമില്ലാത്ത യു പി എന്ന സംസ്ഥാനം വളർന്ന് ഇന്ത്യയുടെ നെടുംതൂണായി മാറിക്കഴിഞ്ഞു.

20 കോടിയിലധികം ജനങ്ങളുമായി ഇന്ത്യയുടെ ദേശീയ രാഷ്ട്രീയ വിധി നിർണ്ണയിക്കാൻ ശേഷിയുള്ള സംസ്ഥാനം ഉത്തർപ്രദേശ് തന്നെയാണ്. ജിനു തോമസ് ഫേസ്ബുക്കിൽ പങ്കുവെച്ച രാഷ്ട്രീയ/വികസന നിരീക്ഷണ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൃഷിയിലും പാലുൽപാദനത്തിലും ഇൻഫ്രാസ്ട്രക്ചറിലും വിദേശ നിക്ഷേപങ്ങളിലുമെല്ലാം ഉത്തർപ്രദേശ് കുതിച്ചുയരുകയാണ്. വിമാനത്താവളങ്ങൾ, ഹൈവേകൾ, കുടിവെള്ള പദ്ധതികൾ, സോളാർ വൈദ്യുതി പദ്ധതികൾ, പ്രതിരോധ സംവിധാനങ്ങൾ എന്നു വേണ്ട എല്ലാ മേഖലകളിലും ഉത്തർപ്രദേശ് നിക്ഷേപം തുടരുകയാണ്. ലോകത്തെ ഇലക്ട്രോണിക്സ് നിർമ്മാണ ഹബ് ആക്കി മാറ്റാനുള്ള പദ്ധതികൾ വരെ സർക്കാർ ഗൗരവമായി പരിഗണിക്കുന്നു.- ജിനു ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

Also Read:മലപ്പുറത്ത് 20 കോ​ടി​യു​മാ​യി മു​ങ്ങി​യ ദ​മ്പതി​ക​ള്‍ കീ​ഴ​ട​ങ്ങി

ഓഹരികളിൽ നിക്ഷേപിക്കണമോയെന്നൊക്കെ എന്നോടു ചോദിക്കുന്ന അടുപ്പമുള്ളവരോടു ഞാൻ പറയാറുള്ള പ്രധാന കാര്യം നിങ്ങൾക്ക് നാളെകളിൽ ഇന്ത്യ വളരും എന്നു വിശ്വാസമുണ്ടെങ്കിൽ മാത്രമേ അതിനേക്കുറിച്ചു ചിന്തിക്കാവൂ എന്നാണ്. ഇന്ത്യയിൽ വിശ്വാസമില്ലായെങ്കിൽ ഒരിക്കലുമത് ചെയ്യുകയുമരുത്. ഇനി ഇന്ത്യയിൽ തന്നെ ഞാൻ വ്യക്തിപരമായി ഏറ്റവും ബുള്ളിഷ് ആയി കാണുന്നത് ഉത്തർ പ്രദേശിനെയാണ്. 20 കോടിയിലധികം ജനങ്ങളുമായി ഇന്ത്യയുടെ ദേശീയ രാഷ്ട്രീയ വിധി നിർണ്ണയിക്കാൻ ശേഷിയുള്ള ഉത്തർപ്രദേശ് ! ‘ഇൻസൾട്ട് ഈസ് ദി ബിഗസ്റ്റ് ഇൻവെസ്റ്റ്മെൻ്റ് ‘ എന്നത് വെള്ളം എന്ന മലയാള സിനിമയിലെ ഒരു സംഭാഷണമാണ്.

Also Read:പിറവത്തിന് പുറമെ റാന്നിയിലും കേരള കോണ്‍ഗ്രസില്‍ കലാപം

അങ്ങനെ ഇന്നാട്ടിലെ എല്ലാ പുരോഗമന – അനാക്രി -അമാനവ -ബുദ്ധിജീവി പണ്ഡിത -പാമര -നീരീക്ഷക -മാധ്യമ സിങ്കങ്ങളുടെയും ആട്ടും തുപ്പും പരിഹാസവും കൊട്ടിഘോഷിക്കലും ഏറ്റുവാങ്ങി ഉത്തർ പ്രദേശ് എന്ന ഇന്ത്യൻ ഹൃദയ ഭൂമി പണിയെടുത്തു കൊണ്ടിരിക്കുന്നു. കൃഷിയിലും പാലുൽപാദനത്തിലും ഇൻഫ്രാസ്ട്രക്ചറിലും വിദേശ നിക്ഷേപങ്ങളിലുമെല്ലാം ഉത്തർപ്രദേശ് കുതിച്ചുയരുകയാണ്. ഗുണ്ടായിസവും മാഫിയ രാജിലും കുടുങ്ങി ദാരിദ്ര്യത്തിൽ തളർന്നു കിടന്നിരുന്ന വലിയൊരു സംസ്ഥാനവും അവിടുത്തെ ജനങ്ങളും ഒന്നുമില്ലായ്മയിൽ നിന്നും പിച്ചവെച്ചു നടന്നു തുടങ്ങിയിരിക്കുന്നു. വിമാനത്താവളങ്ങൾ, ഹൈവേകൾ, കുടിവെള്ള പദ്ധതികൾ, സോളാർ വൈദ്യുതി പദ്ധതികൾ , പ്രതിരോധ സംവിധാനങ്ങൾ എന്നു വേണ്ട എല്ലാ മേഖലകളിലും ഉത്തർപ്രദേശ് നിക്ഷേപം തുടരുകയാണ്. ലോകത്തെ ഇലക്ട്രോണിക്സ് നിർമ്മാണ ഹബ് ആക്കി മാറ്റാനുള്ള പദ്ധതികൾ വരെ സർക്കാർ ഗൗരവമായി പരിഗണിക്കുന്നു.

രാഷ്ട്രീയ പ്രസക്തി:

മോദിക്കു ശേഷം ഒരു പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി യോഗിയെ ഉയർത്തിക്കൊണ്ടുവരണമെങ്കിൽ യാേഗിക്ക് പാൻ ഇന്ത്യ അംഗീകരിക്കുന്ന ഒരു “ഗെയിം ചെയ്ഞ്ചർ” ഇമേജുണ്ടായേ തീരൂ. ഗുജറാത്ത് മോഡലിലൂടെ മോദി സാബ് സൃഷ്ടിച്ചതിൻ്റെ പത്തിരട്ടി ഇമ്പാക്ടാവും യുപി മോഡലിലൂടെ യോഗി നേടാൻ പോവുന്നത് എന്നാണ് എൻ്റെ അനുമാനം. അതിലുമപ്പുറം ഇന്ത്യ അതിൻ്റെ കോർ സംസ്കാരം വീണ്ടെടുത്തു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വികസന നായകനായ സന്യാസിക്ക് ഒത്തയൊരു രാഷ്ട്രീയഎതിരാളിയേ ഉണ്ടാക്കിയെടുക്കാൻ നിലനിൽപിനായി പാടുപെടുന്ന പ്രതിപക്ഷം നന്നായി വിയർക്കേണ്ടി വരും. രാമക്ഷേത്ര നിർമ്മാണത്തിനൊപ്പം കോവിഡ് ഭീതിയുമകന്നു പോകുന്ന കാലത്ത് ഇന്ത്യൻ സംസ്കാരിക പൈതൃക എപ്പിക് സെൻ്ററായി മാറുന്ന യുപി ലോകത്തിലെ ഏറ്റവും വലിയ ടൂറിസം റെവന്യു ജെനറേറ്റിങ്ങ് മെഷീൻ ആയി മാറും എന്നതിൽ എനിക്കു സംശയമേയില്ല.

Also Read:വിട്ടു തരില്ല, തരില്ല, തരില്ല ; ഉമ്മന്‍ ചാണ്ടിയുടെ വീടിനു മുകളില്‍ കയറി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വൈകാരിക പ്രകടനം

കോവിഡാനന്തര ലോകത്ത് മോദി സാബ് അന്താരാഷ്ട്ര നേതാവായി വളരുന്ന കാഴ്ച നിഷേധിക്കാനാവില്ല. കോവിഡ് ട്രമ്പിനെ കടപുഴക്കിയപ്പോൾ മോദി വാക്സിൻ ജിയോ പൊളിറ്റിക്സിലൂടെയും ചൈനാ സ്റ്റാൻഡിലൂടെയും നിശബ്ദമായി ലോകമാസകലം പടർന്നു വളരുകയായിരുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മോദി സാബിന് ഇത്തവണത്തെ സമാധാനത്തിനുള്ള നോബൽ സമ്മാനം കിട്ടിയില്ലെങ്കിലേ എനിക്കത്ഭുതമുള്ളു. വിളവെടുപ്പിനു ശേഷം കർഷകരുടെ അക്കൗണ്ടുകളിൽ മുമ്പത്തേക്കാളധികം വരുമാനമെത്തിത്തുടങ്ങിക്കഴിയുമ്പോൾ കർഷക സമരം സ്വയം എരിഞ്ഞടങ്ങുന്നതു നമുക്ക് കാത്തിരുന്നു കാണാം. അപ്പോഴേക്കും അടുത്ത നിയമനിർമ്മാണവുമായി ബന്ധപ്പെട്ട് ഇവരെ വീണ്ടും തെരുവിലേക്ക് സാബ് വീണ്ടും വിളിച്ചു വരുത്തും. സമരക്കാരെ അടുത്ത അഞ്ചു വർഷക്കാലവും തെരുവിൽ തന്നെ കിടത്താനായി ഒന്നൊന്നായി നിയമങ്ങൾ പാർലമെൻ്റിൽ പാസാക്കിക്കൊണ്ടേയിരിക്കും.ഈ നിയമനിർമ്മാണങ്ങളുടെയും മോദി ഇമേജ് ബിൽഡപ്പിൻ്റെയും ഏറ്റവും വലിയ ഗുണഭോക്താവ് ഉത്തർപ്രദേശ് തന്നെയാവും.

ഇത്രയേറെ പുരോഗമിച്ചു എന്നു പറയുന്ന നമ്മുടെ നാട്ടിൽ ഇപ്പോഴും കിറ്റും പെൻഷനും വെയ്റ്റിങ് ഷെഡും തെരെഞ്ഞെടുപ്പു തന്ത്രങ്ങളും വാഗ്ദാനങ്ങളുമായി വീണ്ടും വീണ്ടും രംഗ പ്രവേശം ചെയ്യുന്ന കാണുമ്പോൾ എല്ലാവരുടെയും ആട്ടും തുപ്പുമേറ്റു കിടന്ന, അത്രയൊന്നും കഴിവോ അവകാശവാദങ്ങളോ ഇല്ലാത്ത, സർവോപരി സാമ്പത്തിക വിദഗ്ദ്ധന്മാരൊന്നുമില്ലാത്ത ഒരു സംസ്ഥാനത്തെ പറ്റി പറഞ്ഞു പോയി എന്നു മാത്രം.

https://www.facebook.com/jinu.thomas.12/posts/3843500535704769

shortlink

Related Articles

Post Your Comments

Related Articles


Back to top button